ഇൻഡക്ഷൻ ഫാനുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഒരു തരം സീലിംഗ് ഫാനാണ് Bldc സീലിംഗ് ഫാൻ. ഇതിനെ എനർജി സേവിംഗ് ഫാൻ അല്ലെങ്കിൽ ബ്രഷ്ലെസ് ഡിസി ഫാൻ എന്നും വിളിക്കുന്നു. Bldc യുടെ പൂർണ്ണരൂപം ബ്രഷ്‌ലെസ്സ് ഡയറക്ട് കറന്റ് എന്നാണ്
സാധാരണ സീലിംഗ് ഫാനിലെ ഇൻഡക്ഷൻ മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ bldc സീലിംഗ് ഫാൻ ഉപയോഗിക്കുന്നതിലൂടെ നമുക്ക് സീലിംഗ് ഫാനിൽ 50% വരേ വൈദ്യുതി ലാഭിക്കാൻ കഴിയും.പരമ്പരാഗത ഇൻഡക്ഷൻ ഫാനുകളിൽ നിന്നും വ്യത്യസ്‌ഥമായി BLDC ഫാൻ, input AC വോൾറ്റേജിനെ SMPS ഉപയോഗിച്ച് dc വൈദ്യുതി ആക്കി മാറ്റുന്നു.വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവും. മികച്ച കാര്യക്ഷമതയും ഇതിന്റെ പ്രത്യേകതകളാണ്. Ac സപ്ലെയിൽ വരുന്ന വ്യതിയാനങ്ങൾ ഫാനിന്റെ പ്രവർത്തനത്തിനെ ബാധിക്കുന്നില്ല. അതായത് വോൽറ്റേജ് കുറയുന്നതിന് അനുസരിച്ച് സ്പീഡ് കുറയുകയില്ല. നമ്മൾ തിരഞ്ഞെടുക്കുന്ന വേഗം എല്ലായ്പ്പോഴും നിലനിർത്തും.
Bldc ഫാൻ ആയുസ്സ് ഒരു സാധാരണ സീലിംഗ് ഫാനേക്കാൾ കൂടുതലാണ്, കാരണം BLDC മോട്ടോറിൽ താപം ഉൽപാദിപ്പിക്കപ്പെടുന്നില്ല, അതിനാൽ സീലിംഗ് ഫാൻ ബെയറിംഗുകളുടെ ആയുസ്സ് വർദ്ധിക്കുന്നു, കൂടാതെ വൈൻഡിംഗിൽ ഉയർന്ന കനം ചെമ്പ് വയർ ഉപയോഗിക്കുന്നത് കാരണം വൈൻഡിംഗ് പരാജയപ്പെടാനുള്ള സാധ്യത കുറവാണ്.
ഇതിൽ SMPS power supply യാണ് ഉപയോഗിക്കുക. ഈ ഫാൻ പ്രവർത്തിപ്പിക്കാൻ CPU ഉപയോഗിക്കുന്നത് കൊണ്ട് റിമോടിൽ പ്രവർത്തിപ്പിക്കാൻ കഴിയും. അടുത്ത തരംഗം BLDC ഫാനുകൾ ആയിരിക്കും
അറിവിലേക്ക്
Noramal fan Power consumption: 75 watts
Daily consumption 1.125 unit approximately
BLDC fan Power consumption: 30 watts
Daily consumption .45 unit approximately
Comments
Post a Comment