Skip to main content

Why Electric vehicle?🚗🚚

 ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ  ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി..  പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും  ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത്   ഇത്തരം ബാറ...

ഇലക്ട്രിസിറ്റി ബില്ല്‌ അറിയേണ്ടത് എല്ലാം..

 

നമുക്ക് നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും.

ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും.

നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.

1.Customer care number - വിളിക്കാം
2. Section number - കണക്ഷൻ ഉള്ള സെക്ഷൻ
3. Section office and Phone number
4. Bar code

5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.

6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.

7. Name - കൺസ്യൂമറുടെ പേര്

8. Pole  - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.

9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line
 (  Light Tension )  415 V/ 230 V.  

10. Bill Area  / Day / - Area  ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ.

11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്.

12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.

13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും.

14. 15.  Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ).

16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.

17. Meter ( MM ) status  - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK - Meter good
SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം.
DG - Meter in  Damage
DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും.

18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ).

19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts.

20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ).

21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി.

22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി.

23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor.

24. Current Reading
Unit
kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase.

ഇതിൽ വരിയായി കാണുന്നത്

24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ്
25.  Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ്
26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.

 Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.

27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.

27 A.  Bill calculation - ബിൽ തുകയുടെ split up

28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്.

29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.

30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും.


Comments

Popular posts from this blog

എങ്ങനെ നമ്മളെ തെറ്റി ധരിപ്പിക്കുന്നു.. സമയം ഉണ്ടെകിൽ ഒന്നു വായിക്കൂ.. വലിയ കുറെ സമയം save ചെയ്യാം...☺️☺️

 💕പരുന്തു നൽകുന്ന വലിയ പാഠം 💕  . ഇതുപോലുള്ള മെസേജുകൾ ചിലപ്പോൾ നിങ്ങൾക്കും ലഭിച്ചിരിക്കാം. . 📍ഇതാണ് ആ വാർത്ത : " ഒരു പരുന്തിന്റെ ശരാശരി ആയുസ്സ് 70 വയസ്സാണ്. പക്ഷേ അത്രയും കാലം ജീവിക്കണമെങ്കിൽ അവയ്ക്ക് കടുത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. സാധാരണ 40 വയസ്സ് ആകുമ്പോൾ തന്നെ ഇരയെ പിടിക്കാൻ സഹായിച്ചിരുന്ന കൂർത്ത നിളമുള്ള നഖങ്ങൾ വളർന്ന് വളഞ്ഞ് വഴങ്ങാതെ വരും, കത്തിയേക്കാൾ മൂർച്ചയുള്ള കൊക്കുകൾ താഴേക്ക് വളഞ്ഞ് തന്റെ തന്നെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും, പറക്കാനുള്ള കുതിരശക്തി പകർന്ന് നൽകിയ ചിറകുകൾ കട്ടികൂടി ഭാരം താങ്ങാനാകാതെ നെഞ്ചിനോടൊട്ടിപ്പിടിക്കും, ചിറകുകൾ വിടർത്തി പറക്കാനുള്ള കഴിവ് നഷ്ടമാകും. ഇങ്ങനെ ആസന്നമായ മരണത്തിൽ നിന്നും രക്ഷ നേടാൻ പിന്നെ ഒറ്റവഴിയേ ഈ പക്ഷി രാജാവിന്റെ മുന്നിൽ ഉണ്ടാകു. വേദനാജനകമായ ഒരു പരിവർത്തനം. അതിനായി അവൻ പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക് പറന്നെത്തും. തുടർന്ന് പാറയിൽ തുടർച്ചയായി ഉരച്ചും തട്ടിയും അസഹ്യമായ വേദന സഹിച്ച് ആ കൊക്കുകൾ ഇളക്കി മാറ്റും. തുടർന്ന് പുതിയ കൊക്കുകൾ മുളയ്ക്കുന്നതുവരെ ഭക്ഷണം പോലും കഴിക്കാനാകാതെ കാത്തിരിക്കും. അടുത്തഘട്ടത്തിൽ ചുണ്ടുകൊണ്ട് നഖങ്ങ...

Main Difference Between MCB & RCCB & ISOLATOR

MCB, ISOLATOR,RCCB MCB (Miniature Circuit Breaker) നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സുരക്ഷയ്ക്കും നിയന്ത്രണ ആവശ്യങ്ങൾക്കുമായി എല്ലാ ഫ്യൂസുകളും MCB ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.  ഒരു ഓവർകറന്റിൽ നിന്ന്  ഇലക്ട്രിക്കൽ സർക്യൂട്ടിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളാണ് MCB കൾ. മിക്ക സർക്യൂട്ടുകളിലും ഫ്യൂസ് ഒഴിവാക്കി ഇപ്പോൾ MCB കൾ ഉപയോഗിക്കുന്നു.  ഒരു ഫ്യൂസ്‌ ഓവർ കറണ്ട് വന്നാൽ എരിഞ്ഞു പോകും ശേഷം ഓരോ തവണയും ഫ്യൂസ് മാറ്റി സ്ഥാപിക്കണം ,MCB കൾ മാറ്റിസ്ഥാപിക്കേണ്ടതില്ല, കാരണം അത് വീണ്ടും ഉപയോഗിക്കാൻ കഴിയും.  MCB കളുടെ മറ്റൊരു വലിയ നേട്ടം ഒരു ഫോൾട് കണ്ടെത്തുന്നത് എളുപ്പമാണ് എന്നതാണ്.  സർക്യൂട്ടിൽ ഒരു തകരാർ സംഭവിക്കുമ്പോഴെല്ലാം, സ്വിച്ച് യാന്ത്രികമായി ഓഫ് ആയി, തകരാറുണ്ടെന്ന് നമ്മളെ അറിയിക്കുകയും ചെയ്യുന്നു.  നമുക്ക് സ്വമേധയാ പോയി MCB ബാക്കപ്പ് ചെയ്യാം,   RCCB   (Residual Current Circuit Breaker) വയറിംഗ് തകരാറുമൂലം ഉണ്ടാകുന്ന അപകടത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനാണ് ആർ‌സി‌സി‌ബി (റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) അല്ല...

DTH (Working Principle)

 നമ്മളെല്ലാം സ്ഥിരമായി ടെലിവിഷൻ ചാനലുകൾ കാണുന്നവരാണ്. ഇതിൽ കുറെ ആളുകൾ DTH📡കൾ വഴിയായിരിക്കും ചാനലുകൾ കാണുന്നുണ്ടാവുക. ഇങ്ങനെ DTH വഴി ചാനലുകൾ കാണുമ്പോൾ മഴ വരുന്ന സമയത്ത് ഒന്നും കിട്ടാത്ത അവസ്ഥയുണ്ടാകുന്നു😡. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?🤔 ഉപഗ്രഹങ്ങൾ വഴി സംപ്രേഷണം ചെയ്യപ്പെടുന്ന ചാനലുകൾ കാണാനായി നമ്മൾ പ്രധാനമായും 3 മാർഗ്ഗങ്ങളെയാണ് ആശ്രയിക്കാറുള്ളത്.  1. നേരിട്ട് വലിയ ഡിഷ്‌ (സി ബാൻഡ്) ഉപയോഗിക്കും. പേ ചാനൽ അല്ലാത്ത ഫ്രീ ആയി ലഭിക്കുന്ന ചാനലുകൾ ഇങ്ങനെ കാണാം.    2. കേബിൾ ടിവിക്കാർ നൽകുന്ന കേബിൾ കണക്ഷൻ വഴി കാണും.    3. DTH കമ്പനികൾ നൽകുന്ന ചെറിയ വലുപ്പത്തിലുള്ള ഡിഷുകൾ (Ku Band ) ഉപയോഗിച്ചുള്ള കണക്ഷൻ വഴി കാണാം. (ഇതല്ലാതെ അതാത് ചാനലുകൾ ഇന്റർനെറ്റ് വഴി കൊടുക്കുന്ന ലിങ്കുകൾ വഴിയും കാണാൻ സാധിക്കും. ഇന്റർനെറ്റ് സഹായമില്ലാതെ ഉപഗ്രഹ ചാനലുകൾ കാണാൻ മേൽ സൂചിപ്പിച്ച 3 മാർഗങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.)     ഇതിൽ ഒന്നാമത് സൂചിപ്പിച്ച മാർഗം, മിക്ക ചാനലുകളും പേ ചാനലുകൾ ആയതോടെ ഏതാണ്ട് കാലഹരണപ്പെട്ടു. ഡിഷ്‌ ട്രാക്കിംഗ് ഹോബിയുള്ള കുറച്ചാളുകൾ മാത്രമാണ് ആദ്യം പറ...