ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി.. പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ...
ഫിലമെന്റ് ബൾബുകളിൽ ഉപയോഗിക്കുന്ന ഊർജത്തിന്റെ വെറും 5% മാത്രമാണ് ദൃശ്യ പ്രകാശമായി മാറുന്നത്. ബാക്കി 95% ചൂടായി നഷ്ടപ്പെടുന്നു
കൂടാതെ പഴകുംതോറും കരി പിടിക്കുകയും, പ്രകാശം കുറഞ്ഞു വരികയും ചെയ്യുന്നു.
150 വർഷങ്ങൾക്കു മുന്നേ തോമസ് ആൽവാ എഡിസൺ കാർബൺ ഉപയോഗിച്ചുള്ള ഇലക്ടിക്ക് ലാംബിന് പേറ്റന്റ് എടുത്തു. അതിനു ശേഷം പലരും പരിഷ്‍കരിച്ചാണ് നമ്മൾ ഈ അടുത്തകാലം വരെ ഉപയോഗിച്ചിരുന്ന ഫിലമെന്റ് ബൾബുകൾ രൂപം കൊണ്ടത്.എത്ര തന്നെ പുതിയ ടെക്നൊളജികൾ ഉപയോഗിച്ചാലും ഫിലമെന്റ് ബൾബുകളുടെ പ്രധാന പ്രശനം അവയുടെ കാര്യക്ഷമത ഇലയായ്മതന്നെ ആയിരുന്നു.
കൂടാതെ അതിനു ആയുസ്സും കുറവായിരുന്നു. ഒരു അനക്കം തട്ടിയാൽ എപ്പോൾ വേണമെങ്കിലും ഫിലമെന്റ് പൊട്ടിപ്പോവാം.
ഇന്ന് ഫിലമെന്റ് ലാമ്പുകളുടെ സ്ഥാനം ഊർജം പാഴാക്കാത്ത LED ലൈറ്റുകൾ ഏറ്റെടുത്തു. കുറച്ചു ഊർജം, കൂടുതൽ പ്രകാശം.
ഫിലമെന്റ് ലാമ്പുകൾ ഉപയോഗിച്ചതുവഴി എത്രമാത്രം ഊർജമാണ് നാം പാഴാക്കിയത് !
പല ന്യൂനതകൾ ഫിലമെന്റ് ബള്ബുകള്ക്കു ഉണ്ടായിരുന്നു എങ്കിലും 150 വർഷം മുൻപ് മുതൽ ഈ അടുത്തകാലം വരെ മാനവരാശിക്ക് പ്രകാശം പകരാനായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്നത്തെ കുട്ടികളോട് ഫിലമെന്റ് ലാമ്പിന്റെ കാര്യം പറഞ്ഞാൽ ഒരുപക്ഷെ ചിരിക്കും
Comments
Post a Comment