നമ്മൾ സാധാരണ കാണുന്നതെല്ലാം ഹോം തിയറ്റർ സിസ്റ്റo അല്ല
ആദ്യം എന്താണ് ഹോം തീയറ്റർ അത് എങ്ങനെ വർക് ചെയുന്നു എന്ന് നോക്കാം.
ഒരു മൂവി തീയറ്ററിന്റെ സെറ്റപ്പ് നമ്മുടെ വീട്ടിൽ സെറ്റ് ചെയുന്നതിനെയാണ് ഹോം തീയറ്റർ എന്ന് പറയുന്നത്. ഹോം തീയറ്ററിന്റെ പർപസ് സിനിമ കാണാൻ വേണ്ടി മാത്രമാണ്,
നോട്ട് ഹിയറിങ് മ്യൂസിക്.. പാട്ട് കേൾക്കാൻ വേണ്ടി ഒരിക്കലും നിങ്ങൾ ഹോം തിയറ്റർ സിസ്റ്റം ചൂസ് ചെയ്യരുത്. അതിനുവേണ്ടി 5.1,4.1,2.1 കൂടാതെ ഒരുപാട് സ്റ്റീരിയോ സിസ്റ്റംസ് മാർക്കറ്റിൽ അവയിലബിളാണ്. ഇതിൽ 5.1 നോർമലി ഹോം തീയറ്റർ സിസ്റ്റത്തിന്റെ സ്പീക്കർ കോണ്ഫിഗറേഷനാണ്. പക്ഷെ ഇന്ന് മാർക്കറ്റിൽ ഹോം തിയറ്റർ സിസ്റ്റത്തിന്റെ പാർപസില്ലാത്ത 5.1 സ്പീക്കർ സിസ്റ്റംസ് അവൈലബിളാണ്. അതായത് നിങ്ങൾ കാണുന്ന എല്ലാം ഹോം തിയറ്റർ സിസ്റ്റംസ് അല്ല.
ഇനി നമ്മുക്ക് നോക്കാം....
ഒരു ഹോം തീയറ്റർ സിസ്റ്റത്തിന് മെയിനായിട്ടും ഒരു നല്ല ആംപ്ലിഫയർ ഉണ്ടാവണം, അതിന്റെ ധര്മം വരുന്ന സൗണ്ടിനെ ആ സൗണ്ട് പോകേണ്ട ചനലുകളിലേക്ക് കൊടുക്കുക എന്നതാണ്. 5.1 ഹോം തിയറ്റർ സിസ്റ്റത്തിലെ സെന്റർ ചാനൽ സ്പീക്കറിൽ നിന്നും മെയിനായും ഡൈലോഗ്‌സ് മാത്രമേ വരു, ഡിലോഗ്‌സ് മാത്രം എന്നല്ല, നമ്മുടെ മുൻപിൽ നടക്കുന്ന സൗണ്ട്‌സ്, അതിൽ മെയിനായും ഡയലോഗ് മാത്രമേ ഉണ്ടാവൂ. സീനിൽ മുൻപിൽ നിന്നും മാറ്റ് ശബ്ദങ്ങൾ ഒന്നും ഇല്ല എങ്കിൽ അതിലെ ഡൈലോഗ്‌സ് മാത്രമേ സെന്റർ ചാനലിൽ ഉണ്ടാവൂ. അതായത് മറ്റു ചനലുകളിലേക്ക് വരുന്ന സൈഡിലേക്കും, പുറകിലേക്കും, മുകളിൽ നിന്നും വരുന്ന സൗണ്ട്കൾ ഒന്നും തന്നെ സെന്റർ ചനലിലേക്ക് വരില്ല
ഫ്രണ്ട് ലെഫ്റ്റ് റൈറ്റ് ചാനൽ : സിനിമയിലെ ഭൂരിഭാഗം സൗണ്ട്സും ഈ സ്പീക്കറിൽ ഉണ്ടാവും. സംഭാഷണം സഹിതം. അത് സിനിമയിലെ സീനിനെ ആശ്രയിച്ചിരിക്കും. അതായത് റൈറ്റിൽ നിന്ന് മാത്രമാണ് സൗണ്ട് വരുന്നതെങ്കിൽ ലെഫ്റ്റ് സ്പീക്കറിൽ സൗണ്ട് ഉണ്ടാവില്ല, അതുപോലെ ലെഫ്റ്റിലും. മ്യുസിക്, ബാക്ഗ്രൗണ്ടസ് ഡൈലോഗ്‌സ് എല്ലാം ഈ സ്പീക്കറുകളിൽ നിന്നും പുറത്തേക്ക് വരും.
റൈറ്റ് ആൻഡ് ലെഫ്റ്റ് സറൗണ്ട് ചാനൽ: ഇതിൽ സറൗണ്ട് ലെവലിൽ എതെങ്കിലും സൗണ്ട് വന്നാൽ മാത്രമേ ഈ സ്പീക്കർ ഓണ് ആവുകയുള്ളൂ. നമ്മുടെ പുറകിൽ നിന്നോ അല്ലെങ്കിൽ സൈഡിലൂടെയോ എന്തെങ്കിലും കാര്യങ്ങൾ നടക്കുമ്പോൾ മാത്രമായിരിക്കും ഈ സ്പീക്കറിൽ സൗണ്ട് വരിക..
Eg: പുറകിൽ നിന്നും ഒരാൾ സംസാരിക്കുമ്പോഴോ, പുറകിലോ സൈഡിലോ എന്തെങ്കിലും സംഭവം നടക്കുമ്പോഴോ മാത്രമേ ഈ സ്പീക്കർ വർക്ക് ചെയ്യൂ. അതുപോലെ മുൻപിൽ നിന്നും പുറകിലേക്കോ പുറകിൽ നിന്നും മുന്പിലേക്കോ വരുന്ന ശബ്ദങ്ങൾ അതേ ഫീലിൽ നമുക്ക് ഈ സ്പീക്കർ കോണ്ഫിഗറേഷനിൽ നിന്നും ലഭിക്കും. ഹോളിവുഡ് മൂവീസിനെ അപേക്ഷിച്ചു നമ്മുടെ മലയാളം സിനിമകളിൽ കൂടുതൽ സമയവും ഈ സ്പീക്കറുകൾ നിശ്ശബ്ദമായിരിക്കും.
ഇത്രയുമാണ് തീയറ്റർ സൗണ്ട് സിസ്റ്റത്തിന്റെ ബേസിക് ധർമം. 5.1, 5.2, 7.1, 7.1.2 ,7.1.4,7.2.4 etc മുതലായ ഒരുപാട് കോണ്ഫിഗറേഷനിൽ സ്പീകേഴ്‌സ് നമുക്ക് സെറ്റ് ചെയ്യാം. എല്ലാം ഏകദേശം ഈ പറഞ്ഞ രീതിയിൽ തന്നെയാണ് വർക്ക് ചെയുന്നത്.
ഡോൾബി അറ്റ്മോസിൽ പുറകിലും മുകളിലും രണ്ട് ചാനൽ വരുന്നു എന്ന് മാത്രം, പക്ഷെ ഈ രണ്ട് ചനൽസ് കൂടി വന്നാൽ അത് നമുക്ക് തരുന്ന എക്സ്പീരിയൻസ് വേറെ ലെവലായിരിക്കും.
പറഞ്ഞു വന്നത് ഇങ്ങനെ ഒരു ഹോം തിയറ്റർ സിസ്റ്റം നിങ്ങൾക്ക് വേണമെങ്കിൽ, ആ സിസ്റ്റത്തിന് ഈ കഴിവുകൾ എല്ലാം ഉണ്ടാവണം.
ഇന്ന് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സോണി, സാംസങ്,LG, പിയോനീർ etc തുടങ്ങിയ ബ്രാൻഡുകൾ ബഡ്ജറ്റ് ലെവലിൽ 5.1 ഹോം തിയറ്റർ സിസ്റ്റംസ് പുറത്തിറകുന്നുണ്ട്. അതല്ലാതെ മറ്റു പല ബ്രാന്ഡുകളും ഇറക്കുന്ന 5.1 സ്പീകേർസ് ഹോം തിയറ്റർ ആവണമെന്ന് നിർബന്ധമില്ല. പക്ഷെ അവ ഹോം തിയറ്റർ എന്ന പേരിൽ തന്നെയാവും അറിയപ്പെടുക.
നിങ്ങൾക്ക് ഒരു റിയൽ ഹോം തിയറ്റർ സിസ്റ്റം വേണമെങ്കിൽ നിങ്ങൾ തന്നെ അത് കോണ്ഫിഗർ ചെയ്തെടുക്കണം. അതിനുവേണ്ടി തീയറ്ററിൽ യൂസ് ചെയുന്നത് പോലുള്ള നിരവധി av റിസീവേഴ്‌സ് ഇന്ന് മാർക്കറ്റിൽ അവൈലബിളാണ്, യമഹ, പിയോനീർ, ടെനൻ, സോണി etc തുടങ്ങിയ ബ്രാന്ഡസ് എല്ലാ കോണ്ഫിഗറേഷനിലുമുള്ള av റിസീവേഴ്‌സ് പ്രൊവൈഡ് ചെയ്യുന്നുണ്ട്. നിങ്ങൾക്ക് തിലേക്ക് മുടക്കാൻ ഒരുപാട് കാശുണ്ടെങ്കിൽ ഇങ്ങനെ ഒരെണ്ണം വാങ്ങി അതിന് വേണ്ട രീതിയിലുള്ള സ്പീകേഴ്‌സ് വാങ്ങി സെറ്റ് ചെയ്യുന്നതാണ് ബെറ്റർ, അല്ലാത്ത പക്ഷം ഇവ ബണ്ടിലായും ലഭിക്കും.
ഇന്ന് അവയിലബിളായിട്ടുള്ള ഏറ്റവും കുറഞ്ഞ ഹോം തിയറ്റർ സിസ്റ്റം സോണി iv300, yht 1840 etc.. തുടങ്ങിയവയാണ്. ഇതിന് താഴേക്കും നിങ്ങൾക്ക് ലഭിക്കും, പക്ഷെ അവക്ക് ഓഡിയോ ഇൻപുട്ട് മാത്രമേ ഉണ്ടാവാൻ ചാൻസ് ഒള്ളു
Comments
Post a Comment