ഒരാൾക്ക് വലിയൊരു വൈദ്യുതാഘാതം ഏറ്റാൽ അയാൾ മുറിയിലെ മറ്റെവിടേക്കെങ്കിലും തെറിച്ചു പോകാം.
പക്ഷെ അത് ഷോക്ക് അടിക്കുന്നതിന്റെ ശക്തിയിൽ അല്ല. മറിച്ചു.. അയാളുടെ പേശികളുടെ പെട്ടന്നുള്ള സങ്കോചത്തിന്റെ ശക്തിയിൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്
അടിസ്ഥാനപരമായി, നമ്മളെ എടുത്തു എറിയാൻ തക്ക ശക്തമാണ് നമ്മുടെ പേശികൾ (പെവർ)
ഇതുതന്നെയാണ് ഷോക്കടിച്ചു കഴിഞ്ഞാൽ ഒരാളെ കറന്റ് കമ്പിയിൽനിന്നു വേർപെടുത്തുവാൻ പ്രയാസം അനുഭവിക്കുന്നത്.
പലരും വിചാരിച്ചിരിക്കുക കറന്റ് കമ്പി അയാളെ ചുറ്റുന്നതാണ് എന്ന്.
എന്നാൽ അങ്ങനെ അല്ല.
flexor ( മടങ്ങാൻ സഹായിക്കുന്ന) മാംസപേശികൾ പൊടുന്നനെ പ്രവർത്തിക്കുകയും , ഷോക്ക് ഏൽക്കുന്ന ആൾ കമ്പിയിൽ സ്വബോധം ഇല്ലാതെ മുറുകെ പിടിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ് ഇലക്ട്രീഷ്യന്മാരും മറ്റും കറന്റുണ്ടോ എന്ന് കമ്പിയിലോമറ്റോ തൊട്ടു നോക്കേണ്ട ആവശ്യം വരികയാണെങ്കിൽ കൈപ്പത്തി തിരിച്ചു വച്ച് കൈനഖത്തിന്റെ ഭാഗം വച്ച് തൊട്ടുനോക്കുന്നതു.
കാരണം കൈയുടെ മസിൽ ചുരുങ്ങിയാലും കമ്പിയിൽ പിടുത്തം മുറുകില്ലല്ലോ..
☝️Don't try this at home👆
നമ്മളെല്ലാം സ്ഥിരമായി ടെലിവിഷൻ ചാനലുകൾ കാണുന്നവരാണ്. ഇതിൽ കുറെ ആളുകൾ DTH📡കൾ വഴിയായിരിക്കും ചാനലുകൾ കാണുന്നുണ്ടാവുക. ഇങ്ങനെ DTH വഴി ചാനലുകൾ കാണുമ്പോൾ മഴ വരുന്ന സമയത്ത് ഒന്നും കിട്ടാത്ത അവസ്ഥയുണ്ടാകുന്നു😡. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?🤔 ഉപഗ്രഹങ്ങൾ വഴി സംപ്രേഷണം ചെയ്യപ്പെടുന്ന ചാനലുകൾ കാണാനായി നമ്മൾ പ്രധാനമായും 3 മാർഗ്ഗങ്ങളെയാണ് ആശ്രയിക്കാറുള്ളത്. 1. നേരിട്ട് വലിയ ഡിഷ് (സി ബാൻഡ്) ഉപയോഗിക്കും. പേ ചാനൽ അല്ലാത്ത ഫ്രീ ആയി ലഭിക്കുന്ന ചാനലുകൾ ഇങ്ങനെ കാണാം. 2. കേബിൾ ടിവിക്കാർ നൽകുന്ന കേബിൾ കണക്ഷൻ വഴി കാണും. 3. DTH കമ്പനികൾ നൽകുന്ന ചെറിയ വലുപ്പത്തിലുള്ള ഡിഷുകൾ (Ku Band ) ഉപയോഗിച്ചുള്ള കണക്ഷൻ വഴി കാണാം. (ഇതല്ലാതെ അതാത് ചാനലുകൾ ഇന്റർനെറ്റ് വഴി കൊടുക്കുന്ന ലിങ്കുകൾ വഴിയും കാണാൻ സാധിക്കും. ഇന്റർനെറ്റ് സഹായമില്ലാതെ ഉപഗ്രഹ ചാനലുകൾ കാണാൻ മേൽ സൂചിപ്പിച്ച 3 മാർഗങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.) ഇതിൽ ഒന്നാമത് സൂചിപ്പിച്ച മാർഗം, മിക്ക ചാനലുകളും പേ ചാനലുകൾ ആയതോടെ ഏതാണ്ട് കാലഹരണപ്പെട്ടു. ഡിഷ് ട്രാക്കിംഗ് ഹോബിയുള്ള കുറച്ചാളുകൾ മാത്രമാണ് ആദ്യം പറ...

Comments
Post a Comment