ഒരു Android Phone നെ ചലിപ്പിക്കുന്നത് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) (Android-From Google) ആണ്.
എന്നാൽ ആ ചലനത്തിൽ, നമ്മൾ എന്തൊക്കെ കാണണം, കാണുന്നത്- എങ്ങനെ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ഓരോ Phone നിർമാതാക്കൾ ആണ്, Android എന്ന Core Open Source Software നെ base ചെയ്തു നിർമിക്കുന്ന UI നെ depend ചെയ്തു ഇരിക്കും.
For eg: One UI(samsung), MIUI(Redmi).Oxygen OS(Oneplus),
അതുകൊണ്ടാണ് Same Android Version നും,Specification ഉം ഉണ്ടെങ്കിൽ പോലും, features എല്ലാം Companies അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഒരു Customisation ഉം ഇല്ലാണ്ട് Android ഇറക്കിയ Direct Preview അതെ പടി ഉണ്ടെന്നു അവകാശപ്പെടുന്നവയ്ക്കാണ് 'Stock Android' എന്ന് parayunnath
ഒരു company അവരുടെ UI ഒരു ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിന്റെ ബൂട്ലോഡർ(Bootloader )(Computer ലെ BIOS എന്ന് കരുതുക ) Lock ചെയ്തു വെക്കും.
ആ Lock നെ അഴിക്കാൻ ഒള്ള അവകാശം എല്ലാവർക്കും ഒണ്ട്, അത് Devoloper Options ഇൽ ചെന്നാൽ കാണാം.Rooting അഥവാ android നെ ചലിപ്പിക്കുന്ന അതിന്റെ ഹൃദയമായ 'Root Folders' ലോട്ട് ഒള്ള Access നേടിയെടുക്കൽ അവിടെ സാധ്യമാവുന്നു.
Root Access ഉണ്ടെങ്കിൽ മേൽ പറഞ്ഞ Company UI എടുത്ത് മാറ്റി Custom UI Install ചെയ്യാം. (Eg:Lineage,AOSP, Ressurection etc..)
ഇത് പോലെ ഒള്ള Custom UIs നമ്മുടെ ഫോണിനെ അതിന്റെ Full Potential ഇൽ Work ചെയ്യിപ്പിക്കാൻ Capable ആയിട്ടുള്ളവയും നമ്മളെ Features കൊണ്ട് ഞെട്ടിക്കാൻ കഴിയുന്നവയും ആണ് .
Custom Kernal - Hardware നോട് എങ്ങനെ പണി എടുക്കണം എന്ന് നിർദേശിക്കുന്ന കുറച്ചു Line of Codes(Software) ആണ് kernal.
Eg: Battery യിൽ നിന്ന് ഒരു 2 volt കൂടുതൽ CPU ഇലേക്ക് supply ചെയ്യിക്കാൻ Kernal ലെ ഒരു Line മാറ്റിയാൽ മതി.
അതുകൊണ്ടു Custom Kernals നമ്മുടെ ഫോണിനെ Overclocking (പട്ടി പണി എടുപ്പിക്കൽ😇)പോലുള്ള സംഗതികൾക് സഹായിക്കുന്നു(ചിലപ്പോൾ Custom UIs ന്റെ കൂടെ Bundle ചെയ്ത് Kernal ഉം ഉണ്ടാവും അതുകൊണ്ടാണ് CPU Speed Adjust ചെയ്യാൻ ഒക്കെ നമുക്ക് option കിട്ടുന്നത് ).
Custom Recovery - Correct ആയി പറഞ്ഞാൽ ഫോണിലെ 'BIOS', Custom Recovery ഉണ്ടെങ്കിൽ Recovery Mode ഇൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും Eg: Custom UI Installation, Cache Clearing, Compatibility Check, Voltage, Charge Level Enquiry പോലുള്ളത് ഒക്കെ.
Eg Custom Recoveries: TWRP, CWM, PitchBlack .. Etc..
Root Manager : Root Manager എന്നാൽ Root ചെയ്ത ഫോണുകളിൽ 'Root ലേക്ക് ഒള്ള access' ഏതൊക്കെ Apps ന് അനുവദിക്കണം എന്ന് തീരുമാനിക്കുന്ന ഒരു App ആണ്.
Eg:Magisk, xposed
ഞാൻ ഉപയോഗിക്കുന്ന ഫോൺ poco f1 ആണ്.. ഇജ്ജാതി സാധനം ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ല,2018 ഇൽ ഫോൺ വാങ്ങുമ്പോ 24000 രൂപ ആയിരുന്നു ഈ പൈസക്ക് ഇത്രക്ക് Featuresum, പെർഫോമൻസും തരുന്ന ഫ്ളാഷ് ചിപ്പ് phone(flash chip) With liquid cooling Technology അന്ന് ഉണ്ടായിരുന്നില്ല
പിന്നെ അത് ഒന്നു റൂട്ട് ചെയ്ത് പോളി ആക്കി
ഇപ്പോൾ ഇതു എഴുതുന്നതും poco ഇൽ നിന്നാണ് The Beast എന്നു തന്നെ വിളിക്കാം...
സൂപ്പർ സു വെച്ചാണ് ഞാൻ റൂട്ട് ചെയ്തിരിക്കുന്നത്.. TWRP recovery Supportum und..
കൂടുതൽ ആയി അറിയണം എങ്കിൽ ചോദിച്ചോളൂ..
അപ്പോ # ഹാപ്പി റൂറ്റിംഗ്
Comments
Post a Comment