എങ്ങനെ നമ്മളെ തെറ്റി ധരിപ്പിക്കുന്നു.. സമയം ഉണ്ടെകിൽ ഒന്നു വായിക്കൂ.. വലിയ കുറെ സമയം save ചെയ്യാം...☺️☺️
💕പരുന്തു നൽകുന്ന വലിയ പാഠം 💕
.
ഇതുപോലുള്ള മെസേജുകൾ ചിലപ്പോൾ നിങ്ങൾക്കും ലഭിച്ചിരിക്കാം.
.
📍ഇതാണ് ആ വാർത്ത :
" ഒരു പരുന്തിന്റെ ശരാശരി ആയുസ്സ് 70 വയസ്സാണ്. പക്ഷേ അത്രയും കാലം ജീവിക്കണമെങ്കിൽ അവയ്ക്ക് കടുത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. സാധാരണ 40 വയസ്സ് ആകുമ്പോൾ തന്നെ ഇരയെ പിടിക്കാൻ സഹായിച്ചിരുന്ന കൂർത്ത നിളമുള്ള നഖങ്ങൾ വളർന്ന് വളഞ്ഞ് വഴങ്ങാതെ വരും, കത്തിയേക്കാൾ മൂർച്ചയുള്ള കൊക്കുകൾ താഴേക്ക് വളഞ്ഞ് തന്റെ തന്നെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും, പറക്കാനുള്ള കുതിരശക്തി പകർന്ന് നൽകിയ ചിറകുകൾ കട്ടികൂടി ഭാരം താങ്ങാനാകാതെ നെഞ്ചിനോടൊട്ടിപ്പിടിക്കും, ചിറകുകൾ വിടർത്തി പറക്കാനുള്ള കഴിവ് നഷ്ടമാകും.
ഇങ്ങനെ ആസന്നമായ മരണത്തിൽ നിന്നും രക്ഷ നേടാൻ പിന്നെ ഒറ്റവഴിയേ ഈ പക്ഷി രാജാവിന്റെ മുന്നിൽ ഉണ്ടാകു. വേദനാജനകമായ ഒരു പരിവർത്തനം. അതിനായി അവൻ പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക് പറന്നെത്തും. തുടർന്ന് പാറയിൽ തുടർച്ചയായി ഉരച്ചും തട്ടിയും അസഹ്യമായ വേദന സഹിച്ച് ആ കൊക്കുകൾ ഇളക്കി മാറ്റും. തുടർന്ന് പുതിയ കൊക്കുകൾ മുളയ്ക്കുന്നതുവരെ ഭക്ഷണം പോലും കഴിക്കാനാകാതെ കാത്തിരിക്കും.
അടുത്തഘട്ടത്തിൽ ചുണ്ടുകൊണ്ട് നഖങ്ങൾ പിഴുതുമാറ്റും, പുതിയ നഖങ്ങൾ വളർന്ന് കഴിയുമ്പോൾ പഴയ ചിറകുകൾ പറിച്ചുമാറ്റും. തുടർന്ന് 5 മാസത്തെവേദന നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ ഒരു പുനർജന്മം… തുടർന്ന് 30 വർഷം കൂടി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയുള്ള ആകാശഗമനത്തിന് തുടക്കം ആകും."
.
ഇതുപോലുള്ള മെസേജുകൾ ചിലപ്പോൾ നിങ്ങൾക്കും ലഭിച്ചിരിക്കാം.
സത്യം ആയിരിക്കുമോ അതിൽ പറഞ്ഞിരിക്കുന്നതു ??🤔.
.
🎯ഒന്ന് ഗൂഗിൾ നോക്കിയാൽത്തന്നെ നമുക്ക് കാണാം സാധാരണ പരുന്തിന്റെ ആയുസ്സ് 14-15 വർഷമേ ഉള്ളൂ എന്ന്. 👍
എന്നാൽ മെസേജിൽ പറഞ്ഞിരിക്കുന്നതു 70 വർഷവും !😲
കഴുകന്റെ ആയുസ്സ് 20-30 വർഷം വരെ ആവാം.👍
📍പരുന്തിന്റെ ചുണ്ടും, നഖങ്ങളും നമ്മുടെ നഖം വളരുന്നതുപോലെ വളരും. എന്നാൽ അത് ഇര പിടിക്കുംബോളും, കൊക്കുരസുംബോളും മറ്റും സ്വാഭാവീകമായും തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കും.
കൂടാതെ നമ്മുടെ മുടി കൊഴിഞ്ഞു ഇടയ്ക്കിടെ പുതിയത് വരുന്നതുപോലെ പരുന്തിന്റെ തൂവലും ഇടയ്കിടെ കൊഴിഞ്ഞു പുതിയത് വരും. അല്ലാതെ എല്ലംകൂടെ വളർന്നു കട്ടി കൂടില്ല. 👍
.
💥മറ്റൊരു കാര്യം..
സാധാരണ ഗതിയിൽ ഒരു പരുന്തു ഓരോ ദിവസവും അതിന്റെ ശരീര ഭാരത്തിന്റെ 2-3 മടങ്ങുവരെ ആഹാരം കഴിക്കും. വളരെ അധികം ഊർജം അവയ്ക്കു ആവശ്യമാണ്. അതിനാൽത്തന്നെ ആഹാരം കഴിക്കാതിരുന്നാൽ 2 -3 ദിവസം പോലും ആക്ടീവായിരിക്കാൻ അവയ്ക്കു സാധിക്കില്ല.👍
.
💥അതിനാൽ വാർത്തയിൽ പറഞ്ഞതുപോലെ പരുന്ത് മനപ്പൂർവ്വം തന്റെ ചുണ്ടും, നഖങ്ങളും, തൂവലും ഒക്കെ കളഞ്ഞാൽ.. ആഹാരം കിട്ടാതെ .ചത്ത് പോവുകയെ ഉള്ളൂ. അല്ലാതെ 5 മാസം ആഹാരം കിട്ടാതെ പരുന്തിനു ജീവിക്കാൻ സാധിക്കില്ല.
Comments
Post a Comment