എർത്തിങ് (Earthing) മെയിൻ ആയി ഉപയോഗിക്കുന്നത് മനുഷ്യരുടെ പ്രൊട്ടക്ഷന് വേണ്ടി ആണ്.. മെയിൻ ആയി നമ്മൾ തൊട്ട് ഉപയോഗിക്കുന്ന ഇലക്ടറിക്കൽ ഉപകരണങ്ങൾ (Iron Box,Mixi,Fridge,Washing Machine) എല്ലാം ആണ് എർത്ത് ചെയ്യുന്നത്.മനുഷ്യരുടെ ശരീരത്തിന് ഒരു റെസിസ്റ്റൻസ് ഉണ്ടായിരിക്കും (100000 ohm). അതിലും റെസിസ്റ്റൻസ് കുറഞ്ഞ കമ്പികൾ ഇട്ടാണ് എർത്ത് ചെയുന്നത് .. അതുകൊണ്ട് കറണ്ട് എപ്പോളെലും ലീകെജ് ആയാൽ റെസിസ്റ്റൻസ് കുറഞ്ഞ വഴി സഞ്ചരിക്കും അതിനാൽ അതു ഉപയോഗിക്കുന്ന ആൾ വൈദുത ആഹാതത്തിൽ നിന്നും രക്ഷപെടുന്നു..
ഗ്രൗണ്ടിങ്( grounding) എന്നാൽ വലിയ കമ്പനികളിലെയും മറ്റും ജനറേറ്റർ, ട്രാൻസ്ഫോർമറുകൾ, ഇവ ഗ്രൗണ്ടിങ് ചെയ്തിരിക്കും അതിനെ ന്യൂട്രൽ ഗ്രൗണ്ടിങ്( Nutral Grounding) എന്നാണ് പറയുന്നത്. ഇവിടെ ഇവയുടെ ബോഡി പാർട് അല്ല ഭൂമിയും ആയി ബന്ധിപ്പിക്കുന്നത് ന്യൂട്രൽ ആണ് ഭൂമിയും ആയി ബന്ധിപ്പിക്കുന്നത്. കൂടുതലായി വരുന്ന കറണ്ട് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ആണ് ന്യൂട്രൽ ഗ്രൗണ്ട് ചെയ്യുന്നത്.. ഇങ്ങനെ ചെയ്യുമ്പോ കൂടുതൽ ആയി ഉണ്ടകുന്ന കറണ്ട് ഭൂമിയിലേക്കു കടത്തി വിടുന്നു.അതുവഴി ഈ ഉപകരണങ്ങൾ എല്ലാം സംരക്ഷിക്കാൻ സാധിക്കുന്നു
ഏർത്തിങ് സാധാരണ പച്ച( green) കളർ കേബിൾ ആണ് ഉപയോഗിക്കുന്നത്, ഗ്രൗണ്ടിങ്ങിന് ബ്ലാക്ക് (Black) കളർ കേബിൾ ആണ് ഉപയോഗിക്കുന്നത്..
Comments
Post a Comment