സാധാരണയായി വീടുകളിൽ ഒരു ഡിസ്ട്രിബ്യൂഷൻ ബോർഡ് (DB) ആണ് ഉണ്ടാകാറ്, അത് ചിലപ്പോൾ സിംഗിൾ ഫേസ് അല്ലെങ്കിൽ ത്രീ ഫേസ് ആണ് ഉണ്ടാകുക. അതിൽ ഏതെങ്കിലും കുറച്ച് MCB കൾ മാത്രം ഇൻവർട്ടർ സർക്യൂട്ടുകൾക്കായി മാറ്റിവെക്കുന്നു. പൊതുവെ ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള ഒരു വലിയ റേറ്റിങ്ങ് ഉള്ള MCB യിൽ നിന്നും ഇൻവർട്ടറിലേക്കുള്ള സപ്ലൈ എടുക്കുകയും ഇൻവർട്ടറിന്റെ ഔട്ട്പുട്ട് ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള ഇൻവർട്ടർ സർക്യൂട്ടിലെ MCB കൾക്ക് ലൂപ്പ് ചെയ്ത് കണക്ഷൻ നൽകുകയും ചെയ്യുന്നു.
കോമണ് ആയി ഇങ്ങനെ ഇൻവേർട്ടർ വയറിങ് ചെയ്യുന്നത് ആണ് കണ്ടു വരുന്നത്
ഇങ്ങനെ ചെയ്യുന്നത് വഴി യഥാർത്ഥത്തിൽ ഇൻവർട്ടർ സർക്യൂട്ടുകൾക്കുള്ള എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ഏതെങ്കിലും കാരണവശാൽ ഇൻവർട്ടർ സർക്യൂട്ടുകളിൽ നിന്ന് ആർക്കെങ്കിലും ഷോക്ക് ഏൽക്കുകയാണെങ്കിൽ ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള RCCB ഓഫ് ആകുകയും KSEB സപ്ലൈ കട്ട് ആകുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം ഉള്ള ഇൻവർട്ടർ ഉടൻ തന്നെ ഓൺ ആവുകയും ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച് തുടങ്ങുകയും ചെയ്യുന്നു. ഈ ലൈനിൽ RCCB കണക്റ്റ് ചെയ്തിട്ടില്ലാത്തതിനാൽ വലിയ അപകടം തുടർന്ന് സംഭവിക്കുകയും ചെയ്യുന്നു.
ഇന്ന് മിക്ക വീടുകളിലും ഈ രീതിയിലാണ് ഇൻവർട്ടർ കണക്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും വലിയ ഒരു അപകടത്തിന്റെ മുൻപിലാണ് നമ്മൾ എന്ന് മിക്ക ആളുകളും മനസിലാക്കുന്നില്ല. ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പോലും ഈ പ്രശ്നത്തെക്കുറിച്ച് കൃത്യമായ ഒരു അവബോധം ഇല്ല എന്നതാണ് സത്യം.
യഥാർത്ഥത്തിൽ നമ്മൾ വയറിങ്ങ് ചെയ്യുമ്പോൾ ഇൻവർട്ടർ സർക്യൂട്ടുകൾക്കായി ഒരു പ്രത്യേകം ഡിസ്ട്രിബ്യൂഷൻ ബോർഡ് സ്ഥാപിക്കേണ്ടതുണ്ട്. അത് പോലെത്തന്നെ ഇൻവർട്ടർ പോയിന്റുകൾക്കായി പ്രത്യേകം ന്യൂട്രൽ വയറുകളും ചെയ്യേണ്ടതുണ്ട്(ഇതു ഒരു പ്രധാന കാര്യം ആണ് സാധാരണ ഒരു PHASE ലൈൻ മാത്രമേ ഇൻവെക്ടറിൽ നിന്നും എടുക്കാറുള്ളൂ ...ന്യൂട്രൽ KSEB ഇൽ തന്നെ ലൂപ്പ് ചെയ്യാറാണ് പതിവ്)
ഈ രീതിയിൽ വയറിങ്ങ് നടത്തിയ ശേഷം ഇൻവർട്ടർ ഡിസ്ട്രിബ്യൂഷൻ ബോർഡിൽ ഒരു RCCB കൂടി ഉൾപ്പെടുത്തിയാൽ ഇൻവർട്ടർ സപ്ലൈ ഉള്ള സമയങ്ങളിലും വീടിന് എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ ലഭിക്കുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ വയറിങ്ങ് ജോലികൾ തുടങ്ങുന്നതിന് മുൻപ് തന്നെ കൃത്യമായ ഡ്രോയിങ്ങുകൾ ക്വാളിഫൈഡ് ആയ ഒരു കൺസൾട്ടന്റിന്റെ സഹായത്തോടെ വരച്ച് അതിൽ പ്രകാരം വയറിങ്ങ് പൂർത്തീകരിക്കുന്നതാണ് നല്ലത്..
ചെറിയ കുട്ടികൾ ഒക്കെ ഉള്ള വീടുകളിൽ ഇൻവെക്ടർ സോക്കറ്റുകൾ ( ബെഡ്റൂം മൊബൈൽ ചാർജർ )കുട്ടികളുടെ കൈ എത്തും രീതിയിൽ ആയിരിക്കും
വരുന്ന ഇലക്ട്രിഷനെ കൊണ്ട് ഈ കാര്യങ്ങൾ വീടുപണിയുടെ തുടക്കത്തിൽ തന്നെ പറഞ്ഞു ചെയ്യിപ്പിക്കേണ്ടത് ആണ്..
Comments
Post a Comment