പിക്സൽ LED ഇന്ന് ദീപാലങ്കാര രംഗത്ത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
എന്താണ്പിക്സൽ LED ?
മറ്റു LED യിൽ നിന്നും എന്താണ്ഇതിനു വെത്യാസം?
സാധാരണ LED ഒരു ആനോടും ഒരു
കാത്തോടും ആണുള്ളത്.അത് പ്രകാശിക്കുമ്പോൾ ഒരു നിറം മാത്രമേനമുക്ക് കിട്ടു.അതിന്റെ വയറിങ് വളരെ എളുപ്പവുംആണ്.
എന്നാൽ ഒരു പിക്സൽ LED യുടെ ഉള്ളിൽ റെഡ്,ഗ്രീൻ.ബ്ലൂ കളറിൽ ഉള്ള
3 LED യും ഈ LED കളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള ഒരു പ്രോഗ്രാമിങ് ചിപ്പും
ഉണ്ട്.ഇതിന്റെ കൺട്രോൾ സിഗ്നൽ ഡിജിറ്റൽഫോർമാറ്റിൽ ഉള്ളതാണ് (1 and 0).
അത് സാധാരണ ഒരു മൈക്രോകൺട്രോൾ വഴിയാണ് നൽകുന്നത്.ഈ 3 LED കളെയും വ്യത്യസ്ത തീവ്രതയിൽ പ്രകാശിപ്പിച്ചാണ് നമുക്ക് ആവശ്യമായ കളർ ഓരോ പിക്സിലിനും നൽകുന്നത്.സാധാരണ ഇത്തരം 50 LED കൽ പാരലൽ ആയി കണക്ട് ചെയ്ത സെറ്റ് ആയി ആണ്
ഇത് മാർകെറ്റിൽ കിട്ടുന്നത്.രണ്ടു പിസ്എൽ LED തമ്മിലുള്ള അകലം 1/2 ഇഞ്ച് ആണ്. വ്യത്യസ്ത അളവിൽ ഇവ ലഭ്യമാണ്.
3 വയർ ആണ് നമുക്ക് കണക്ഷൻ ആയിട്ടു പുറത്തുള്ളത്.അവ GROUND,+5VOLT,DATA എന്നിവ ആണ്.
ഒരുപിക്സിൽ LED ക്കു 60 മിലി എന്നകണക്കിനു പവർ നൽകണം.ഇതിനു വേണ്ടിയുള്ള ഫിക്സഡ് പ്രോഗാം കൺട്രോളറുകളും, SD കാർഡ് ഉപയോഗിക്കാവുന്ന കൺട്രോളറുകളും ഇപ്പോൾ ലഭ്യമാണ്,
പ്രധാന സൗകര്യം എന്താന്നാൽ ആൻഡ്രോയിഡ് മൊബൈൽ വഴിയും ഇപ്പോൾ പിക്സിൽ led കൺട്രോളറുകൽ പ്രോഗ്രാം ചെയ്യാൻ പറ്റും സാധാരണകാർക് വരെ എളുപ്പം ആയി ചെയ്യാൻ സാധിക്കും
Comments
Post a Comment