ആദ്യം നാം അറിഞ്ഞിരിക്കേണ്ടത് ന്യൂട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നും കമ്പികൾ വഴി വലിച്ഛ് കൊണ്ടുവരാറില്ല, ജനറേറ്റിംഗ് സ്റ്റേഷനിൽ 3 ഫേസ് ആണ് ജനറേറ്റു ചെയ്യുന്നത്, ഇങ്ങനെ ജനറേറ്റ് ചെയ്ത 3 ഫേസുകൾ നമ്മുടെ അടുത്തുള്ള ഡിസ്ട്രിബുഷൻ ട്രാൻസ്ഫോർമറിൽ (DISTRIBUTION TRANSFORMER) എത്തിയ ശേഷം അവിടെ വെച്ചാണ് ന്യൂട്രൽ പോയിന്റ് ഉണ്ടാകുന്നത്
വിശദമായി പറഞ്ഞാൽ ഡിസ്ട്രിബുഷൻ ട്രാൻസ്ഫോർമർ ഒരു ഡെൽറ്റ - സ്റ്റാർ( Delta-star) ട്രാൻസ്‌ഫോർമർ ആണ്, അതായത് ട്രാൻസ്‌ഫോമെറിന്റെ പ്രൈമറി വൈണ്ടിങ് ഡെൽറ്റ കണക്റ്റഡും സെക്കണ്ടറി വൈണ്ടിങ് സ്റ്റാർ കണക്റ്റഡും ആണ്, ഈ സ്റ്റാർ കണക്റ്റെടു വൈൻഡിങ്‌സ് എല്ലാം കണക്റ്റ് ആകുന്ന പോയിന്റിൽ(STAR POINT) നിന്നും ആണ് ന്യൂട്രൽ ആയി കണക്ഷൻ എടുക്കുന്നത്.
ന്യൂട്രൽ എപ്പോളും ഒരു റിടെണ് പാത്ത് (Return Path) ആയിട്ട് ആണ് ആക്റ്റ് ചെയുന്നത് ,ഒരു സർക്യൂട്ട് കമ്പ്ലീറ്റ് ആകാൻ ന്യൂട്രൽ ആണ് ഹെൽപ് ചെയുന്നത്
Comments
Post a Comment