🦜തത്തകൾക്കെന്താ മുളക് തിന്നാൽ എരിയാത്തതു ?🌶️
.
🦩തത്ത മാത്രമല്ല.. മിക്കവാറും ഒരു പക്ഷികൾക്കും എരിയാറില്ല.👍
📍എല്ലാ ജന്തു മൃഗാദികൾക്കും വ്യത്യസ്തമായ രുചികളാണ് ആസ്വദിക്കുന്നത്. പൂച്ചകൾക്ക് മധുരം ആസ്വദിക്കാനുള്ള കഴിവില്ല. പക്ഷികൾക്ക് നമ്മൾ സസ്തനികളിൽനിന്നും വ്യത്യസ്തമായുള്ള രുചി മുകുളങ്ങളാണ് നാക്കിൽ ഉള്ളത്.👍
.
🌶️ എരിവ് എന്ന് പറയുന്നത് ഒരു രുചി അല്ല 👍
.
🌶️ എരിവ് അനുഭവപ്പെടുന്നത് ഒരു പൊള്ളൽ അല്ലെങ്കിൽ ചൂട് എന്നൊക്കെ പറയാം. ഒരു രാസവസ്തുവായ ക്യാപ്‌സൈസിൻ-ന്റെ ഫലം ആണ് എരിവ് അനുഭവപ്പെടുന്നത്. കൂടുതൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ടെങ്കിൽ കൂടുതൽ എരിവ് ഉണ്ടാവും.
പക്ഷികൾക്ക് ക്യാപ്‌സൈൻ തിരിച്ചറിയാനുള്ള കഴിവില്ല. അതിനാൽ അവയ്ക്കു നമ്മളെപ്പോലെ എരിവ് അനുഭവപ്പെടില്ല.
ലോകത്തിലെ ഏറ്റവും എരിവേറിയ കുരുമുളകായ കരോലിന റീപ്പർ പോലും പക്ഷികൾക്ക് ഒരു ലഘുഭക്ഷണം മാത്രമാണ്.
എരിവുള്ള മുളക് കഴിക്കുന്നത് പക്ഷികൾക്കും വയറിന് അസ്വസ്ഥത ഉണ്ടാക്കേണ്ടതാണ്. പക്ഷേ അതും അവരിൽ ഉണ്ടാവുന്നില്ല എന്നത് ഒരു അത്ഭുതം ആണ്.😲
🐁എലിയും അണ്ണാനും പോലെയുള്ള സസ്തനികൾ മനുഷ്യരിലുള്ള എരിവ് മനസിലാക്കുന്ന മുകുളങ്ങൾ ഉള്ളതിനാൽ അവരും എരിവുള്ള ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നു.👍
📍ഒരുകണക്കിന് മുളക് ചെടികൾ അവർക്കു ആവശ്യമുള്ള രീതിയിൽ ജീവികളെ തിരഞ്ഞെടുത്തു എന്ന് പറയാം.👍
🐁എലിയും അണ്ണാനും പോലെയുള്ള സസ്തനികൾ മുളക് കഴിച്ചാലും അവരുടെ കാഷ്ഠത്തിലൂടെ വിത്തു അധിക ദൂരം പോവില്ല. എന്നാൽ പക്ഷികൾ ആവുമ്പോൾ മുളക് വിത്തു കിലോമീറ്ററുകൾ ദൂരെ എത്തിക്കുന്നു.👍
💥 മറ്റൊരു രസകരമായ കാര്യം എന്താന്നെന്നുവച്ചാൽ.. കിളികൾ മുളക് തിന്നാൽ.. അവ വിത്തുകളെ മാത്രം ദഹിപ്പിക്കുന്നില്ല. അവ കേടുകൂടാതെ വയറിലൂടെ കടന്നുപോകുന്നു. കിളികളുടെ കുടൽ പഴങ്ങളുടെ പൾപ്പിൽ നിന്ന് വിത്തുകളെ വേർതിരിക്കുന്നു. അതിനാൽ അവ നിലത്തു വീണു മുളയ്ക്കാനുള്ള സാധ്യത കൂടുതലാണ്.👍
.
💥മുളക് വിറ്റാമിൻ A യുടെ നല്ല ഉറവിടമാണ്. ഇത് തൂവലിന്റെ നിറവും തിളക്കവും വർധിപ്പിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, പ്രതിരോധശേഷി, വേദനസംഹാരികൾ എന്നിവ ഉൾപ്പെടെ ആരോഗ്യപരമായ ഗുണങ്ങൾ എരിവുള്ള മുളകിന് ഉണ്ടെന്ന് കരുതപ്പെടുന്നു.👍
.
Comments
Post a Comment