ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി.. പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ...
വീട്ടിൽ ഇൻവെർട്ടർ വെക്കാൻ താല്പര്യപെടുന്നവർതീർച്ചയായുംവായിക്കുക. 💯 ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ? ഒരു ബാറ്ററിയുള്ള ഇൻവെർട്ടർ വാങ്ങണോ അതോ രണ്ടെനണ്ണമുള്ളത് വാങ്ങണോ ? സൈൻ വേവ് ഇൻവെർട്ടർ വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ ? സോളാർ ഇൻവെർട്ടർ നന്നായിരിക്കുമോ ? അങ്ങനെ സംശയങ്ങളോട് സംശയങ്ങൾ ആയിരികും. ഒരു ദിവസം ശരാശരി എത്രനേരം കറന്റ് പോകും? അതും ദീർഘ നേരമുള്ള പവർ കട്ടുകളോ ഇടയ്ക്കിടെ ഉണ്ടാകുന്ന ഹ്രസ്വദൈർഘ്യമുള്ള പവർ കട്ടുകളാണോ ഉണ്ടാകാറുള്ളത്? വീട്ടിലെ ഏതെല്ലാം ഉപകരണങ്ങൾ എത്ര നേരം ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കേണ്ടി വരും എന്നൊക്കെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് ഓരോരുത്തരം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടേയും സാഹചര്യങ്ങളിൽ വ്യത്യസ്തവുമായിരിക്കുമല്ലോ. സാധാരണഗതിയിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനറുകൾ, ഹീറ്ററുകൾ, പമ്പ് സെറ്റുകൾ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാനാകില്ല. ഇതെല്ലാം ഉപയോഗിക്കാൻ കഴിയുന്ന കപ്പാസിറ്റിയുള്ള ഇൻവ...