ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി.. പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ...
സാധാരണ AC കളിൽ ഒരു കമ്പ്രസറും അത് ഡ്രൈവ് ചെയ്യാൻ സിംഗിൾ ഫേസ് ഇൻഡക്ഷൻ മോട്ടോറും ആണ് ഉണ്ടാകുന്നത്. തണുപ്പിക്കേണ്ട സമയത്ത് മോട്ടോർ ഓണ് ചെയ്ത് കമ്പ്രസർ ഫുൾ സ്പീഡിൽ കുറച്ചുനേരം ഓടി റൂം തണുപ്പിക്കും. ചെറിയ തണുപ്പിലേക്കായാലും വലിയ തണുപ്പിലേക്കായാലും കമ്പ്രസർ ഒരേ സ്പീഡിൽ ഓടും, എടുക്കുന്ന വൈദ്യുതിയും ഒന്നു തന്നെ. ഇതിന് പകരം എത്ര തണുപ്പാണോ വേണ്ടത് അതിന് ആനുപാതികമായ സ്പീഡിൽ കമ്പ്രസർ തുടക്കത്തിൽ കറക്കുകയും റൂം തണുക്കുന്നതിനനുസരിച്ച് കമ്പ്രസറിന്റെ സ്പീഡ് കുറച്ചുകൊണ്ടുവരികയും ചെയ്താൽ കമ്പ്രസറിന്റെ ആയുസും കൂടും പാഴാകുന്ന വൈദ്യുതിയുടെ അളവും കുറയും. വിവിധ സ്പീഡുകളിൽ കറങ്ങാൻ ശേഷിയുള്ള BLDC മോട്ടോറുകൾ അതിന് വേണ്ടുന്ന തരത്തിലേക്കുള്ള മൂന്ന് ലൈൻ പൾസ് രൂപത്തിലുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് ഇൻവർട്ടർ AC കളിൽ ഉള്ളത്. 230 വോൾട്ട് AC ഇലക്ക്ട്രോണിക് സർക്യൂട്ടുകൾ ഉപയോഗിച്ച് BLDC മോട്ടോറുകൾ ഡ്രൈവ് ചെയ്യാൻ ഉള്ള 12v സപ്പ്‌ളൈ ആക്കി മാറ്റും. ചെറിയ ഒരു 12v പവർ ബാങ്കിന് വരെ ഈ തരത്തിലുള്ള bldc മോട്ടോറുകളെ പ്രവർത്തിപ്പിക്കാൻ കഴിയും.. ഇനി ഉള്ള കാലത്ത് നോർമൽ ഇൻഡക്...