ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി.. പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ...
🦜തത്തകൾക്കെന്താ മുളക് തിന്നാൽ എരിയാത്തതു ?🌶️ . 🦩തത്ത മാത്രമല്ല.. മിക്കവാറും ഒരു പക്ഷികൾക്കും എരിയാറില്ല.👍 📍എല്ലാ ജന്തു മൃഗാദികൾക്കും വ്യത്യസ്തമായ രുചികളാണ് ആസ്വദിക്കുന്നത്. പൂച്ചകൾക്ക് മധുരം ആസ്വദിക്കാനുള്ള കഴിവില്ല. പക്ഷികൾക്ക് നമ്മൾ സസ്തനികളിൽനിന്നും വ്യത്യസ്തമായുള്ള രുചി മുകുളങ്ങളാണ് നാക്കിൽ ഉള്ളത്.👍 . 🌶️ എരിവ് എന്ന് പറയുന്നത് ഒരു രുചി അല്ല 👍 . 🌶️ എരിവ് അനുഭവപ്പെടുന്നത് ഒരു പൊള്ളൽ അല്ലെങ്കിൽ ചൂട് എന്നൊക്കെ പറയാം. ഒരു രാസവസ്തുവായ ക്യാപ്‌സൈസിൻ-ന്റെ ഫലം ആണ് എരിവ് അനുഭവപ്പെടുന്നത്. കൂടുതൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ടെങ്കിൽ കൂടുതൽ എരിവ് ഉണ്ടാവും. പക്ഷികൾക്ക് ക്യാപ്‌സൈൻ തിരിച്ചറിയാനുള്ള കഴിവില്ല. അതിനാൽ അവയ്ക്കു നമ്മളെപ്പോലെ എരിവ് അനുഭവപ്പെടില്ല. ലോകത്തിലെ ഏറ്റവും എരിവേറിയ കുരുമുളകായ കരോലിന റീപ്പർ പോലും പക്ഷികൾക്ക് ഒരു ലഘുഭക്ഷണം മാത്രമാണ്. എരിവുള്ള മുളക് കഴിക്കുന്നത് പക്ഷികൾക്കും വയറിന് അസ്വസ്ഥത ഉണ്ടാക്കേണ്ടതാണ്. പക്ഷേ അതും അവരിൽ ഉണ്ടാവുന്നില്ല എന്നത് ഒരു അത്ഭുതം ആണ്.😲 🐁എലിയും അണ്ണാനും പോലെയുള്ള സസ്തനികൾ മനുഷ്യരിലുള്ള എരിവ് മനസിലാക്കുന്ന മുകുളങ്ങൾ ഉള്ളതിനാൽ അവരും എരിവുള്ള ...