Skip to main content

Posts

Why Electric vehicle?🚗🚚

 ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ  ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി..  പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും  ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത്   ഇത്തരം ബാറ...
Recent posts

(TB:1) Daddy's Game.inn {പെട്ടെന്ന് പൈസ ഉണ്ടാക്കാൻ ഞാൻ ട്രേഡർ ആയ കഥ}

എല്ലാവർക്കും ജോലി ഉണ്ട് പക്ഷെ കിട്ടുന്ന വരുമാനത്തിൽ നമ്മൾ തൃപ്തരല്ല. കാരണം സാലറി  കിട്ടുന്ന അന്ന് തന്നെ EMI എല്ലാം പിടിച് കഴിഞ്ഞാൽ കൈയിൽ ഒന്നും ഉണ്ടാകില്ല. ശരിയല്ലേ...🙄🙄 എന്റെ കാര്യവും അങ്ങനെ ആണ്.. എന്തെങ്കിലും extra income കയ്യിൽ വരാൻ ഉള്ള  സോഴ്സ് തപ്പി ഞാൻ ഇറഗി എന്ത്  ചെയ്യണം എങ്കിലും പൈസ വേണം .. എനിക് അറിയാം പക്ഷെ ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ പറ്റിയ ഒന്നും ഞാൻ കണ്ടില്ല... ഇന്റർനെറ്റിൽ സെർച്ച് ചെയ്തു "High paid jobs  " കുറെ ലിസ്റ്റുകൾ വന്നു *Hospital Surgon *Software engineer *Business executive ....... ....... ....... Etc പക്ഷെ അതിനൊപ്പം TRADER എന്ന ഒരു ഒറ്റവാക്ക് ഞാൻ ശ്രദ്ധിച്ചു അയെന്ന സാനം.. ഓടി പോയി ഗൂഗിള് ചെയ്‌ത് കിട്ടി.. ട്രേഡ് ചെയ്യുന്ന ആൾ trader😑 യൂട്യൂബിൽ നോക്കിപ്പോ കാര്യം മനസ്സിലായി.. Rich teams പൈസ ഇട്ട് പൈസ അങ്ങനെ വാരണ് Trade ചെയ്യണം എങ്കിൽ കൊറേ ആപ്പും കോപ്പും ഒകെ വേണം.. എല്ലാം യൂട്യൂബിൽ തപ്പി എടുത്തു ഒരു അക്കൗണ്ട് തുടങ്ങി 3000 രൂപ അഗ്‌ ഇട്ടു... യൂട്യുബ് ആശാൻ കാണിച്ച പോലെ ചെയ്‌ത് 3000 പോയി കിട്ടി ((അങ്ങനെ പല 3000 ഗൾ)) പണി പഠിചാലെ ഇതൊക്കെ നടക്കു എന്നു ...

എരിവ് (പക്ഷികൾ എങ്ങനെ ആണ് ഇത്രക്കും മുളക് തിന്നുന്നെ🙄?...

 🦜തത്തകൾക്കെന്താ മുളക് തിന്നാൽ എരിയാത്തതു ?🌶️ . 🦩തത്ത മാത്രമല്ല.. മിക്കവാറും ഒരു പക്ഷികൾക്കും എരിയാറില്ല.👍 📍എല്ലാ ജന്തു മൃഗാദികൾക്കും വ്യത്യസ്തമായ രുചികളാണ് ആസ്വദിക്കുന്നത്. പൂച്ചകൾക്ക് മധുരം ആസ്വദിക്കാനുള്ള കഴിവില്ല. പക്ഷികൾക്ക് നമ്മൾ സസ്തനികളിൽനിന്നും വ്യത്യസ്തമായുള്ള രുചി മുകുളങ്ങളാണ് നാക്കിൽ ഉള്ളത്.👍 . 🌶️ എരിവ് എന്ന് പറയുന്നത് ഒരു രുചി അല്ല 👍 . 🌶️ എരിവ് അനുഭവപ്പെടുന്നത് ഒരു പൊള്ളൽ അല്ലെങ്കിൽ ചൂട് എന്നൊക്കെ പറയാം. ഒരു രാസവസ്തുവായ ക്യാപ്‌സൈസിൻ-ന്റെ ഫലം ആണ് എരിവ് അനുഭവപ്പെടുന്നത്. കൂടുതൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ടെങ്കിൽ കൂടുതൽ എരിവ് ഉണ്ടാവും. പക്ഷികൾക്ക് ക്യാപ്‌സൈൻ തിരിച്ചറിയാനുള്ള കഴിവില്ല. അതിനാൽ അവയ്ക്കു നമ്മളെപ്പോലെ എരിവ് അനുഭവപ്പെടില്ല. ലോകത്തിലെ ഏറ്റവും എരിവേറിയ കുരുമുളകായ കരോലിന റീപ്പർ പോലും പക്ഷികൾക്ക് ഒരു ലഘുഭക്ഷണം മാത്രമാണ്. എരിവുള്ള മുളക് കഴിക്കുന്നത് പക്ഷികൾക്കും വയറിന് അസ്വസ്ഥത ഉണ്ടാക്കേണ്ടതാണ്. പക്ഷേ അതും അവരിൽ ഉണ്ടാവുന്നില്ല എന്നത് ഒരു അത്ഭുതം ആണ്.😲 🐁എലിയും അണ്ണാനും പോലെയുള്ള സസ്തനികൾ മനുഷ്യരിലുള്ള എരിവ് മനസിലാക്കുന്ന മുകുളങ്ങൾ ഉള്ളതിനാൽ അവരും എരിവുള്ള ...

എങ്ങനെ നമ്മളെ തെറ്റി ധരിപ്പിക്കുന്നു.. സമയം ഉണ്ടെകിൽ ഒന്നു വായിക്കൂ.. വലിയ കുറെ സമയം save ചെയ്യാം...☺️☺️

 💕പരുന്തു നൽകുന്ന വലിയ പാഠം 💕  . ഇതുപോലുള്ള മെസേജുകൾ ചിലപ്പോൾ നിങ്ങൾക്കും ലഭിച്ചിരിക്കാം. . 📍ഇതാണ് ആ വാർത്ത : " ഒരു പരുന്തിന്റെ ശരാശരി ആയുസ്സ് 70 വയസ്സാണ്. പക്ഷേ അത്രയും കാലം ജീവിക്കണമെങ്കിൽ അവയ്ക്ക് കടുത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. സാധാരണ 40 വയസ്സ് ആകുമ്പോൾ തന്നെ ഇരയെ പിടിക്കാൻ സഹായിച്ചിരുന്ന കൂർത്ത നിളമുള്ള നഖങ്ങൾ വളർന്ന് വളഞ്ഞ് വഴങ്ങാതെ വരും, കത്തിയേക്കാൾ മൂർച്ചയുള്ള കൊക്കുകൾ താഴേക്ക് വളഞ്ഞ് തന്റെ തന്നെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും, പറക്കാനുള്ള കുതിരശക്തി പകർന്ന് നൽകിയ ചിറകുകൾ കട്ടികൂടി ഭാരം താങ്ങാനാകാതെ നെഞ്ചിനോടൊട്ടിപ്പിടിക്കും, ചിറകുകൾ വിടർത്തി പറക്കാനുള്ള കഴിവ് നഷ്ടമാകും. ഇങ്ങനെ ആസന്നമായ മരണത്തിൽ നിന്നും രക്ഷ നേടാൻ പിന്നെ ഒറ്റവഴിയേ ഈ പക്ഷി രാജാവിന്റെ മുന്നിൽ ഉണ്ടാകു. വേദനാജനകമായ ഒരു പരിവർത്തനം. അതിനായി അവൻ പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക് പറന്നെത്തും. തുടർന്ന് പാറയിൽ തുടർച്ചയായി ഉരച്ചും തട്ടിയും അസഹ്യമായ വേദന സഹിച്ച് ആ കൊക്കുകൾ ഇളക്കി മാറ്റും. തുടർന്ന് പുതിയ കൊക്കുകൾ മുളയ്ക്കുന്നതുവരെ ഭക്ഷണം പോലും കഴിക്കാനാകാതെ കാത്തിരിക്കും. അടുത്തഘട്ടത്തിൽ ചുണ്ടുകൊണ്ട് നഖങ്ങ...

DTH (Working Principle)

 നമ്മളെല്ലാം സ്ഥിരമായി ടെലിവിഷൻ ചാനലുകൾ കാണുന്നവരാണ്. ഇതിൽ കുറെ ആളുകൾ DTH📡കൾ വഴിയായിരിക്കും ചാനലുകൾ കാണുന്നുണ്ടാവുക. ഇങ്ങനെ DTH വഴി ചാനലുകൾ കാണുമ്പോൾ മഴ വരുന്ന സമയത്ത് ഒന്നും കിട്ടാത്ത അവസ്ഥയുണ്ടാകുന്നു😡. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?🤔 ഉപഗ്രഹങ്ങൾ വഴി സംപ്രേഷണം ചെയ്യപ്പെടുന്ന ചാനലുകൾ കാണാനായി നമ്മൾ പ്രധാനമായും 3 മാർഗ്ഗങ്ങളെയാണ് ആശ്രയിക്കാറുള്ളത്.  1. നേരിട്ട് വലിയ ഡിഷ്‌ (സി ബാൻഡ്) ഉപയോഗിക്കും. പേ ചാനൽ അല്ലാത്ത ഫ്രീ ആയി ലഭിക്കുന്ന ചാനലുകൾ ഇങ്ങനെ കാണാം.    2. കേബിൾ ടിവിക്കാർ നൽകുന്ന കേബിൾ കണക്ഷൻ വഴി കാണും.    3. DTH കമ്പനികൾ നൽകുന്ന ചെറിയ വലുപ്പത്തിലുള്ള ഡിഷുകൾ (Ku Band ) ഉപയോഗിച്ചുള്ള കണക്ഷൻ വഴി കാണാം. (ഇതല്ലാതെ അതാത് ചാനലുകൾ ഇന്റർനെറ്റ് വഴി കൊടുക്കുന്ന ലിങ്കുകൾ വഴിയും കാണാൻ സാധിക്കും. ഇന്റർനെറ്റ് സഹായമില്ലാതെ ഉപഗ്രഹ ചാനലുകൾ കാണാൻ മേൽ സൂചിപ്പിച്ച 3 മാർഗങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.)     ഇതിൽ ഒന്നാമത് സൂചിപ്പിച്ച മാർഗം, മിക്ക ചാനലുകളും പേ ചാനലുകൾ ആയതോടെ ഏതാണ്ട് കാലഹരണപ്പെട്ടു. ഡിഷ്‌ ട്രാക്കിംഗ് ഹോബിയുള്ള കുറച്ചാളുകൾ മാത്രമാണ് ആദ്യം പറ...

ഇൻവെക്ടർ മേടിക്കാൻ പോവാണോ....ഇതൊന്നു വായിച്ചിട്ട് പോകൂ...

 വീട്ടിൽ ഇൻവെർട്ടർ വെക്കാൻ താല്പര്യപെടുന്നവർതീർച്ചയായുംവായിക്കുക. 💯 ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ? ഒരു ബാറ്ററിയുള്ള ഇൻവെർട്ടർ വാങ്ങണോ അതോ രണ്ടെനണ്ണമുള്ളത് വാങ്ങണോ ? സൈൻ വേവ് ഇൻവെർട്ടർ വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ ? സോളാർ ഇൻവെർട്ടർ നന്നായിരിക്കുമോ ? അങ്ങനെ സംശയങ്ങളോട് സംശയങ്ങൾ ആയിരികും. ഒരു ദിവസം ശരാശരി എത്രനേരം കറന്റ് പോകും? അതും ദീർഘ നേരമുള്ള പവർ കട്ടുകളോ ഇടയ്ക്കിടെ ഉണ്ടാകുന്ന ഹ്രസ്വദൈർഘ്യമുള്ള പവർ കട്ടുകളാണോ ഉണ്ടാകാറുള്ളത്? വീട്ടിലെ ഏതെല്ലാം ഉപകരണങ്ങൾ എത്ര നേരം ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കേണ്ടി വരും എന്നൊക്കെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് ഓരോരുത്തരം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടേയും സാഹചര്യങ്ങളിൽ വ്യത്യസ്തവുമായിരിക്കുമല്ലോ. സാധാരണഗതിയിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനറുകൾ, ഹീറ്ററുകൾ, പമ്പ് സെറ്റുകൾ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാനാകില്ല. ഇതെല്ലാം ഉപയോഗിക്കാൻ കഴിയുന്ന കപ്പാസിറ്റിയുള്ള ഇൻവ...

WHAT IS FERRITE BEAD

 ഫെറൈറ്റ് ബീഡ് (ferrite bead ചിത്രത്തിൽ കാണുന്നത് വളരെ സുപരിചിതമായ ഒരു സാധനമാണ്- ഡേറ്റാ കേബിൾ.വായിക്കുന്നത് ഒരു കമ്പ്യൂട്ടറിലാണ്. അങ്ങനെയൊരാൾക്ക് ഡേറ്റാ കേബിൾ എന്തിനുള്ളതാണെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടാവില്ല. ചോദ്യം വേറൊന്നാണ്. ചിത്രത്തിൽ ചുവന്ന വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു വീർത്ത സാധനം ആ കേബിളിൽ കാണാം. എന്താണത്? വെറുതേ ഭംഗിയ്ക്ക് വെച്ചേക്കുന്നതാണോ? ഡേറ്റാ കേബിളിൽ മാത്രമല്ല, കമ്പ്യൂട്ടറിന്റെ പവർ കേബിളിലുൾപ്പടെ പലയിടത്തും ഇതുപോലൊരു സാധനം കണ്ടിട്ടുണ്ടാകും. അതിന്റെ പേര് ഫെറൈറ്റ് ബീഡ് (ferrite bead) എന്നാണ്. കേബിളിനെ അല്ലെങ്കിൽ അത് ഘടിപ്പിക്കുന്ന ഉപകരണത്തെ ഒരു ആന്റിനയാകാതെ തടഞ്ഞ് നിർത്തുകയാണ് അതിന്റെ പണി! ആന്റിന എന്താണെന്നറിയാമല്ലോ. വൈദ്യുതകാന്തിക തരംഗങ്ങളെ, പ്രത്യേകിച്ച് റേഡിയോ തരംഗങ്ങളെ സ്വീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ ഉള്ള ഉപകരണം. വീട്ടിലെ ആന്റിന സ്വീകരിക്കാനും (receiving antenna) റേഡിയോ നിലയത്തിലെ ആന്റിന അതിനെ പ്രക്ഷേപണം ചെയ്യാനും (transmitting antenna) ഉപയോഗിക്കുന്നു. എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫീൽഡ് ഒരു മാഗ്നറ്റിക് ഫീൽഡിനു...

കറണ്ട് ബില്ല്‌ കൂടി ആണ് വന്നിരിക്കുന്നത് എങ്കിൽ ഇത്‌ ഉറപ്പായും ചെക്ക് ചെയ്യണം

 ഇന്ന് രാവിലെ ഉറക്കമെണീറ്റ് വന്നപ്പോള്‍ കണി കണ്ടത് KSEB Bill ആയിരുന്നു.              അതും വമ്പന്‍ സര്‍പ്രൈസ്ആയിട്ട്. കാര്യം വേറൊന്നും അല്ല, ബില്‍ തുക 4862.😮 ശരാശരി 800 രൂപ അടക്കുന്ന ഞാന്‍ കഴിഞ്ഞ മാസം അധികം വൈദ്യുതി ഉപയോഗിച്ചതായി ഓര്‍ക്കുന്നുമില്ല. 5 മിനിറ്റ് നേരത്തെ ഷോക്കിന് ശേഷം KSEB യില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് മീറ്റര്‍ റീഡിംഗിന്‍റെ ABCD പഠിച്ചു. അതനുസരിച്ച് നോക്കിയപ്പോള്‍ റീഡിംഗ് എടുത്തത് തെറ്റാണ്. 239 യൂനിറ്റ് ഉപയോഗിച്ച എനിക്ക് വന്നത് 685 യൂനിറ്റ്. അപ്പോ തന്നെ KSEB യില്‍ വിളിച്ച് പരാതിയും കൊടുത്തു. അതിനു ശേഷം അവര്‍ തിരുത്തിയ ബില്‍ ആണ് ഇവിടെ കൊടുത്തത്. അതുകൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ നിങ്ങളുടെ വീട്ടിലെ  മീറ്റര്‍ റീഡിംഗ് കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക.നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: 👇 മീറ്ററിലെ ബട്ടണ്‍ പ്രസ്‌ ചെയ്യുമ്പോള്‍ വ്യത്യസ്ത റീഡിംഗുകള്‍ കാണിക്കും. അതില്‍ kWh എന്ന് കാണിക്കുന്നതാണ് ഇപ്പോഴത്തെ റീഡിംഗ്.അല്ലാതെ  kVAh എന്ന റീഡിംഗ് അല്ല. kWh റീഡിംഗ് ആണ് നിങ്ങളുടെ വൈദുതി ഉപഭോഗം കണക്കാക്കാന്‍ ഉപയോഗിക്കേണ്ടത്.എന്‍റെ വീട്...

Main Difference Between MCB & RCCB & ISOLATOR

MCB, ISOLATOR,RCCB MCB (Miniature Circuit Breaker) നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സുരക്ഷയ്ക്കും നിയന്ത്രണ ആവശ്യങ്ങൾക്കുമായി എല്ലാ ഫ്യൂസുകളും MCB ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.  ഒരു ഓവർകറന്റിൽ നിന്ന്  ഇലക്ട്രിക്കൽ സർക്യൂട്ടിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളാണ് MCB കൾ. മിക്ക സർക്യൂട്ടുകളിലും ഫ്യൂസ് ഒഴിവാക്കി ഇപ്പോൾ MCB കൾ ഉപയോഗിക്കുന്നു.  ഒരു ഫ്യൂസ്‌ ഓവർ കറണ്ട് വന്നാൽ എരിഞ്ഞു പോകും ശേഷം ഓരോ തവണയും ഫ്യൂസ് മാറ്റി സ്ഥാപിക്കണം ,MCB കൾ മാറ്റിസ്ഥാപിക്കേണ്ടതില്ല, കാരണം അത് വീണ്ടും ഉപയോഗിക്കാൻ കഴിയും.  MCB കളുടെ മറ്റൊരു വലിയ നേട്ടം ഒരു ഫോൾട് കണ്ടെത്തുന്നത് എളുപ്പമാണ് എന്നതാണ്.  സർക്യൂട്ടിൽ ഒരു തകരാർ സംഭവിക്കുമ്പോഴെല്ലാം, സ്വിച്ച് യാന്ത്രികമായി ഓഫ് ആയി, തകരാറുണ്ടെന്ന് നമ്മളെ അറിയിക്കുകയും ചെയ്യുന്നു.  നമുക്ക് സ്വമേധയാ പോയി MCB ബാക്കപ്പ് ചെയ്യാം,   RCCB   (Residual Current Circuit Breaker) വയറിംഗ് തകരാറുമൂലം ഉണ്ടാകുന്ന അപകടത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനാണ് ആർ‌സി‌സി‌ബി (റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) അല്ല...

വീടിനുള്ളിൽ എങ്ങനെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാം...😊😊

 വീടിനുളിൽ ഫോണിനു റേജു കിട്ടാത്ത അവസ്ഥ പലർക്കും ഉള്ളതാണ്. അതിന് ഒരു പരിഹാരം ആയി ഞാൻ ഒരു Network Antenna ഉണ്ടാക്കി. വിജയിച്ച ഒരു പരീക്ഷണം ആയിരുന്നു അത് നിങ്ങൾക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതെ ഒള്ളു, ഒരു വിധത്തിലും ഉള്ള ഇലക്ട്രോണിക്സ് സാധനത്തിന്റെയും ആവശ്യം ഇല്ലാത്തതിനാൽ, ആരുടെയും സഹായം ഇല്ലാതെ നിങ്ങൾക് സ്വന്തമായി ചെയ്‌ത് നോക്കാം..   വീഡിയോ ലിങ്ക്       Click To View Video      എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നു അറിയണോ..: കോപ്പർ ഒരു ഗുഡ് കണ്ടക്ടർ ആണ് എന്ന് അറിയാമല്ലോ, നമ്മൾ ഈ കോപ്പർ വിഡിയോയിൽ പറയുന്ന ഷേപ്പിലേക്ക് മാറ്റുമ്പോൾ അത് ഒരു റീസിവേർ ആയി വർക് ചെയ്യുന്നു ആ റീസിവേറിൽ വൈഫൈ മൊഡ്യൂൾ കൊണ്ട് വെക്കുമ്പോൾ വൈഫൈ മോഡ്യൂളിലെ ആന്റീനയും ആയി mutualy ഒരു കണക്ഷൻ കിട്ടുന്നു .. അതു കൊണ്ട് ആണ് വീടിനുള്ളിൽ  range കിട്ടുന്നത്..,🤓🤓🤓