Skip to main content

Posts

Showing posts from March, 2021

Why Electric vehicle?🚗🚚

 ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ  ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി..  പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും  ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത്   ഇത്തരം ബാറ...

കറണ്ട് ബില്ല്‌ കൂടി ആണ് വന്നിരിക്കുന്നത് എങ്കിൽ ഇത്‌ ഉറപ്പായും ചെക്ക് ചെയ്യണം

 ഇന്ന് രാവിലെ ഉറക്കമെണീറ്റ് വന്നപ്പോള്‍ കണി കണ്ടത് KSEB Bill ആയിരുന്നു.              അതും വമ്പന്‍ സര്‍പ്രൈസ്ആയിട്ട്. കാര്യം വേറൊന്നും അല്ല, ബില്‍ തുക 4862.😮 ശരാശരി 800 രൂപ അടക്കുന്ന ഞാന്‍ കഴിഞ്ഞ മാസം അധികം വൈദ്യുതി ഉപയോഗിച്ചതായി ഓര്‍ക്കുന്നുമില്ല. 5 മിനിറ്റ് നേരത്തെ ഷോക്കിന് ശേഷം KSEB യില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് മീറ്റര്‍ റീഡിംഗിന്‍റെ ABCD പഠിച്ചു. അതനുസരിച്ച് നോക്കിയപ്പോള്‍ റീഡിംഗ് എടുത്തത് തെറ്റാണ്. 239 യൂനിറ്റ് ഉപയോഗിച്ച എനിക്ക് വന്നത് 685 യൂനിറ്റ്. അപ്പോ തന്നെ KSEB യില്‍ വിളിച്ച് പരാതിയും കൊടുത്തു. അതിനു ശേഷം അവര്‍ തിരുത്തിയ ബില്‍ ആണ് ഇവിടെ കൊടുത്തത്. അതുകൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ നിങ്ങളുടെ വീട്ടിലെ  മീറ്റര്‍ റീഡിംഗ് കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക.നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: 👇 മീറ്ററിലെ ബട്ടണ്‍ പ്രസ്‌ ചെയ്യുമ്പോള്‍ വ്യത്യസ്ത റീഡിംഗുകള്‍ കാണിക്കും. അതില്‍ kWh എന്ന് കാണിക്കുന്നതാണ് ഇപ്പോഴത്തെ റീഡിംഗ്.അല്ലാതെ  kVAh എന്ന റീഡിംഗ് അല്ല. kWh റീഡിംഗ് ആണ് നിങ്ങളുടെ വൈദുതി ഉപഭോഗം കണക്കാക്കാന്‍ ഉപയോഗിക്കേണ്ടത്.എന്‍റെ വീട്...

Main Difference Between MCB & RCCB & ISOLATOR

MCB, ISOLATOR,RCCB MCB (Miniature Circuit Breaker) നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സുരക്ഷയ്ക്കും നിയന്ത്രണ ആവശ്യങ്ങൾക്കുമായി എല്ലാ ഫ്യൂസുകളും MCB ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.  ഒരു ഓവർകറന്റിൽ നിന്ന്  ഇലക്ട്രിക്കൽ സർക്യൂട്ടിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളാണ് MCB കൾ. മിക്ക സർക്യൂട്ടുകളിലും ഫ്യൂസ് ഒഴിവാക്കി ഇപ്പോൾ MCB കൾ ഉപയോഗിക്കുന്നു.  ഒരു ഫ്യൂസ്‌ ഓവർ കറണ്ട് വന്നാൽ എരിഞ്ഞു പോകും ശേഷം ഓരോ തവണയും ഫ്യൂസ് മാറ്റി സ്ഥാപിക്കണം ,MCB കൾ മാറ്റിസ്ഥാപിക്കേണ്ടതില്ല, കാരണം അത് വീണ്ടും ഉപയോഗിക്കാൻ കഴിയും.  MCB കളുടെ മറ്റൊരു വലിയ നേട്ടം ഒരു ഫോൾട് കണ്ടെത്തുന്നത് എളുപ്പമാണ് എന്നതാണ്.  സർക്യൂട്ടിൽ ഒരു തകരാർ സംഭവിക്കുമ്പോഴെല്ലാം, സ്വിച്ച് യാന്ത്രികമായി ഓഫ് ആയി, തകരാറുണ്ടെന്ന് നമ്മളെ അറിയിക്കുകയും ചെയ്യുന്നു.  നമുക്ക് സ്വമേധയാ പോയി MCB ബാക്കപ്പ് ചെയ്യാം,   RCCB   (Residual Current Circuit Breaker) വയറിംഗ് തകരാറുമൂലം ഉണ്ടാകുന്ന അപകടത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനാണ് ആർ‌സി‌സി‌ബി (റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) അല്ല...

വീടിനുള്ളിൽ എങ്ങനെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാം...😊😊

 വീടിനുളിൽ ഫോണിനു റേജു കിട്ടാത്ത അവസ്ഥ പലർക്കും ഉള്ളതാണ്. അതിന് ഒരു പരിഹാരം ആയി ഞാൻ ഒരു Network Antenna ഉണ്ടാക്കി. വിജയിച്ച ഒരു പരീക്ഷണം ആയിരുന്നു അത് നിങ്ങൾക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതെ ഒള്ളു, ഒരു വിധത്തിലും ഉള്ള ഇലക്ട്രോണിക്സ് സാധനത്തിന്റെയും ആവശ്യം ഇല്ലാത്തതിനാൽ, ആരുടെയും സഹായം ഇല്ലാതെ നിങ്ങൾക് സ്വന്തമായി ചെയ്‌ത് നോക്കാം..   വീഡിയോ ലിങ്ക്       Click To View Video      എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നു അറിയണോ..: കോപ്പർ ഒരു ഗുഡ് കണ്ടക്ടർ ആണ് എന്ന് അറിയാമല്ലോ, നമ്മൾ ഈ കോപ്പർ വിഡിയോയിൽ പറയുന്ന ഷേപ്പിലേക്ക് മാറ്റുമ്പോൾ അത് ഒരു റീസിവേർ ആയി വർക് ചെയ്യുന്നു ആ റീസിവേറിൽ വൈഫൈ മൊഡ്യൂൾ കൊണ്ട് വെക്കുമ്പോൾ വൈഫൈ മോഡ്യൂളിലെ ആന്റീനയും ആയി mutualy ഒരു കണക്ഷൻ കിട്ടുന്നു .. അതു കൊണ്ട് ആണ് വീടിനുള്ളിൽ  range കിട്ടുന്നത്..,🤓🤓🤓        

Diffrence between Normal Ac & Inverter Ac

          സാധാരണ AC കളിൽ ഒരു കമ്പ്രസറും അത് ഡ്രൈവ് ചെയ്യാൻ സിംഗിൾ ഫേസ് ഇൻഡക്ഷൻ മോട്ടോറും ആണ് ഉണ്ടാകുന്നത്. തണുപ്പിക്കേണ്ട സമയത്ത്‌ മോട്ടോർ ഓണ് ചെയ്ത് കമ്പ്രസർ ഫുൾ സ്പീഡിൽ കുറച്ചുനേരം ഓടി റൂം തണുപ്പിക്കും. ചെറിയ തണുപ്പിലേക്കായാലും വലിയ തണുപ്പിലേക്കായാലും കമ്പ്രസർ ഒരേ സ്പീഡിൽ ഓടും, എടുക്കുന്ന വൈദ്യുതിയും ഒന്നു തന്നെ. ഇതിന് പകരം എത്ര തണുപ്പാണോ വേണ്ടത് അതിന് ആനുപാതികമായ സ്പീഡിൽ കമ്പ്രസർ തുടക്കത്തിൽ കറക്കുകയും റൂം തണുക്കുന്നതിനനുസരിച്ച് കമ്പ്രസറിന്റെ സ്പീഡ് കുറച്ചുകൊണ്ടുവരികയും ചെയ്താൽ കമ്പ്രസറിന്റെ ആയുസും കൂടും പാഴാകുന്ന വൈദ്യുതിയുടെ അളവും കുറയും. വിവിധ സ്പീഡുകളിൽ കറങ്ങാൻ ശേഷിയുള്ള BLDC മോട്ടോറുകൾ അതിന് വേണ്ടുന്ന തരത്തിലേക്കുള്ള മൂന്ന് ലൈൻ പൾസ് രൂപത്തിലുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് ഇൻവർട്ടർ AC കളിൽ ഉള്ളത്. 230 വോൾട്ട് AC ഇലക്ക്ട്രോണിക് സർക്യൂട്ടുകൾ ഉപയോഗിച്ച് BLDC മോട്ടോറുകൾ ഡ്രൈവ് ചെയ്യാൻ ഉള്ള 12v സപ്പ്‌ളൈ ആക്കി മാറ്റും. ചെറിയ ഒരു 12v പവർ ബാങ്കിന് വരെ ഈ തരത്തിലുള്ള bldc മോട്ടോറുകളെ പ്രവർത്തിപ്പിക്കാൻ കഴിയും.. ഇനി ഉള്ള കാലത്ത് നോർമൽ ഇൻഡക്...

Importance Of Earth Socket & Plug

വീടുകളിലെ സ്വിച്ച് ബോർഡിൽ ഫേസ്(Phase), ന്യൂട്രൽ(Neutral), എർത്ത് (Earth) ഇങ്ങനെ 3 കണക്ഷനുകൾ ഉണ്ടാകും.  സ്റ്റാൻഡേർഡ് ആയി കണക്ട് ചെയ്യുമ്പോ Right Sideil ഫേസും Left Sideil ന്യൂട്രലും ആണ് കണക്ട് ചെയ്യുന്നത്   പൊതുവെ എർത്ത് പിൻ വലുതും,നീളം ഉള്ളതും ആയിരിക്കും..ഒരു plug കുത്തുമ്പോൾ ആദ്യം എർത്ത് പിൻ ആണ് സോക്കറ്റിലേക് പ്രേവേശിക്കുന്നത് ഇതു മൂലം എന്തേലും ഒരു തകരാർ നമ്മൾ ഘടിപ്പിക്കുന്ന ഉപകരണത്തിനു ഉണ്ടെങ്കിൽ ഓപ്പറേറ്റ് ചെയുന്ന ആളെ പ്രൊട്ടക്ട് ചെയ്യാൻ ഇതു വഴി കഴിയും, എർത്ത് പിൻ വലുതായതിനാൽ മറ്റ് ദ്വാരങ്ങളിൽ അബദ്ധത്തിൽ ഇൻസെർട് ചെയ്യുന്നത്‌  ഒഴിവാകുന്നു, കൂടാതെ വലിയ തോതിലുള്ള എർത്ത് കറണ്ട് കടത്തിവിടാൻ സഹായിക്കുന്നു

Difference Between EARTHING and GROUNDING .....എർതിങ്ങും, ഗ്രൗണ്ടിങ്ങും ഒന്നാണോ..?

          എർത്തിങ് (Earthing) മെയിൻ ആയി ഉപയോഗിക്കുന്നത് മനുഷ്യരുടെ പ്രൊട്ടക്ഷന് വേണ്ടി ആണ്.. മെയിൻ ആയി നമ്മൾ തൊട്ട് ഉപയോഗിക്കുന്ന ഇലക്ടറിക്കൽ ഉപകരണങ്ങൾ (Iron Box,Mixi,Fridge,Washing Machine) എല്ലാം ആണ് എർത്ത് ചെയ്യുന്നത്.മനുഷ്യരുടെ ശരീരത്തിന് ഒരു റെസിസ്റ്റൻസ് ഉണ്ടായിരിക്കും (100000 ohm). അതിലും റെസിസ്റ്റൻസ് കുറഞ്ഞ കമ്പികൾ ഇട്ടാണ് എർത്ത് ചെയുന്നത് .. അതുകൊണ്ട്  കറണ്ട് എപ്പോളെലും ലീകെജ്‌  ആയാൽ റെസിസ്റ്റൻസ് കുറഞ്ഞ വഴി സഞ്ചരിക്കും അതിനാൽ അതു ഉപയോഗിക്കുന്ന ആൾ വൈദുത ആഹാതത്തിൽ നിന്നും രക്ഷപെടുന്നു.. ഗ്രൗണ്ടിങ്( grounding) എന്നാൽ വലിയ കമ്പനികളിലെയും മറ്റും ജനറേറ്റർ, ട്രാൻസ്ഫോർമറുകൾ, ഇവ ഗ്രൗണ്ടിങ് ചെയ്തിരിക്കും അതിനെ ന്യൂട്രൽ ഗ്രൗണ്ടിങ്( Nutral Grounding) എന്നാണ് പറയുന്നത്. ഇവിടെ ഇവയുടെ ബോഡി പാർട് അല്ല ഭൂമിയും ആയി ബന്ധിപ്പിക്കുന്നത് ന്യൂട്രൽ ആണ് ഭൂമിയും ആയി ബന്ധിപ്പിക്കുന്നത്. കൂടുതലായി വരുന്ന കറണ്ട് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ആണ് ന്യൂട്രൽ ഗ്രൗണ്ട് ചെയ്യുന്നത്.. ഇങ്ങനെ  ചെയ്യുമ്പോ കൂടുതൽ ആയി ഉണ്ടകുന്ന കറണ്ട് ഭൂമിയിലേക്കു കടത്തി വിടുന്നു.അതുവഴി ഈ ഉ...

ന്യൂട്രൽ( Neutral) എന്താണ്?

 ആദ്യം നാം അറിഞ്ഞിരിക്കേണ്ടത് ന്യൂട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നും കമ്പികൾ വഴി വലിച്ഛ് കൊണ്ടുവരാറില്ല, ജനറേറ്റിംഗ് സ്റ്റേഷനിൽ 3 ഫേസ് ആണ് ജനറേറ്റു ചെയ്യുന്നത്, ഇങ്ങനെ ജനറേറ്റ് ചെയ്ത 3 ഫേസുകൾ നമ്മുടെ അടുത്തുള്ള ഡിസ്ട്രിബുഷൻ ട്രാൻസ്ഫോർമറിൽ (DISTRIBUTION TRANSFORMER) എത്തിയ ശേഷം അവിടെ വെച്ചാണ് ന്യൂട്രൽ പോയിന്റ് ഉണ്ടാകുന്നത്  വിശദമായി പറഞ്ഞാൽ  ഡിസ്ട്രിബുഷൻ ട്രാൻസ്ഫോർമർ ഒരു ഡെൽറ്റ - സ്റ്റാർ( Delta-star) ട്രാൻസ്‌ഫോർമർ ആണ്, അതായത് ട്രാൻസ്‌ഫോമെറിന്റെ പ്രൈമറി വൈണ്ടിങ് ഡെൽറ്റ കണക്റ്റഡും സെക്കണ്ടറി വൈണ്ടിങ് സ്റ്റാർ കണക്റ്റഡും ആണ്, ഈ സ്റ്റാർ കണക്റ്റെടു വൈൻഡിങ്‌സ് എല്ലാം കണക്റ്റ് ആകുന്ന പോയിന്റിൽ(STAR POINT) നിന്നും ആണ് ന്യൂട്രൽ ആയി കണക്ഷൻ എടുക്കുന്നത്. ന്യൂട്രൽ എപ്പോളും ഒരു റിടെണ് പാത്ത് (Return Path) ആയിട്ട് ആണ് ആക്റ്റ് ചെയുന്നത് ,ഒരു സർക്യൂട്ട് കമ്പ്ലീറ്റ് ആകാൻ ന്യൂട്രൽ ആണ് ഹെൽപ് ചെയുന്നത്

UPS V/S INVERTER Difference

 യു പി എസ്‌ ഉം ഇൻവെക്ടറും തമ്മിൽ ഉള്ള മെയിൻ ഡിഫ്‌റൻസ് അവയുടെ സ്വിച്ചിങ് ടൈമിൽ ആണ്. UPS എന്നാൽ  UN-INTERRUPTABLE POWER SUPPLY എന്നാണ്. അതായത്‌ ഇൻപുട്ടിൽ എന്ത് തന്നെ നടന്നാലും ഔട്ട്പുട്ട് കണ്ടിനുസ് ആയി ലഭിക്കണം WITHOUT DELAY. UPS ന്റെ സ്വിച്ചിങ് ടൈം 5 മില്ലി സെക്കന്റിൽ താഴെ മാത്രം ആണ് ഇൻവെക്ടറുകളുടെ സ്വിച്ചിങ് ടൈം 50 മില്ലി സെക്കന്റ് ഓളം വരും.. കറണ്ട് പോകുന്ന സമയത്തു ഈ 50 മില്ലി സെക്കന്റ് delay ഇൻവെക്ടറിൽ ഉണ്ടാക്കുന്നു. കറണ്ട് പോകുമ്പോ ലൈറ്റ് ഒക്കെ ഒന്നു മിന്നുന്നത് നമ്മുക്ക് ഫീൽ ചെയ്യാൻ പറ്റും. ഇങ്ങനെ ഉണ്ടാകുന്ന delay സെൻസിറ്റീവ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നല്ലത് അല്ല.. അവയുടെ പ്രോസസ്സറുകൾ തകരാറിൽ ആകാൻ കാരണം ആയേക്കാം.. ഇത്കൊണ്ട് ആണ്.. കമ്പ്യൂട്ടറുകൾ, ഡ്രൈവുകൾ തുടങ്ങിയവ പ്രവർത്തിക്കുന്ന കമ്പനികളിൽ ഒക്കെ ഇൻവെക്ടറുകൾക്കു പകരം യു പി എസ് ഉപയോഗിക്കുന്നത്  മറ്റൊരു റീസെൻ വിലയാണ് ഇൻവെക്ടറുകൾക്കു പൊതുവെ വില കുറവ് ആണ്.. എന്നാൽ ups നു വില കൂടുതൽ ആണ്. യു പി എസ് എപ്പോളും ഓൺലൈനായി വർക് ചെയ്യുന്നു.ഇൻവെക്ടറുകൾ കറണ്ട് പോകുന്ന ടൈമിൽ  അതിനുള്ളിലെ റിലെകളുടെ സഹായത്തോടെ പവർ failure സെൻസ് ചെ...

ബാറ്ററികൾ എങ്ങനെ ശരിയായി ചാർജ് ചെയ്യാം, എങ്ങനെ ഒരു ചാർജർ ഡിസൈൻ ചെയ്യാം...

ബാറ്ററി ശരിയായി ചാർജ് ചെയ്യുന്നത് വഴി അവയുടെ ആയുസ് വർധിപ്പിക്കാൻ നമുക്ക് കഴിയും. ബാറ്ററികളുടെ ചാർജർ തിരഞ്ഞെടുക്കുമ്പോളോ, അസംബ്ലി ചെയ്യുമ്പോളോ ആവശ്യമായ മൂന്ന് അടിസ്ഥാന കാര്യങ്ങൾ ആണ്‌  *1)സ്ഥിരമായ വോൾട്ടേജ്(constant voltage) *2)സ്ഥിരമായ കറന്റ്(constant current) *3)യാന്ത്രിക കട്ട്ഓഫ്(Auto-cut off) *1) എല്ലാ ബാറ്ററികളും അച്ചടിച്ച ബാറ്ററി വോൾട്ടേജിനേക്കാൾ ഏകദേശം 17 മുതൽ 18% വരെ ഉയർന്ന വോൾട്ടേജിൽ ചാർജ് ചെയ്യാൻ ശുപാർശ ചെയ്യുന്നു, മാത്രമല്ല ഈ ലെവൽ വളരെയധികം വർദ്ധിപ്പിക്കുകയോ ഏറ്റക്കുറച്ചിലുകൾ വരുത്തുകയോ ചെയ്യരുത്   അതിനാൽ ഒരു 12 V ബാറ്ററിയുടെ മൂല്യം ഏകദേശം 14.2 V ലേക്ക് വരുന്നു, അത് വളരെയധികം വർദ്ധിപ്പിക്കാൻ പാടില്ല.  ഈ ആവശ്യകതയെ സ്ഥിരമായ വോൾട്ടേജ് (CONSTANT VOLTAGE) എന്ന് വിളിക്കുന്നു.  ഇന്ന് വോൾട്ടേജ് റെഗുലേറ്റർ ഐസികൾ ഉപയോഗിച്ച്, സ്ഥിരമായ വോൾട്ടേജ് ചാർജർ നിർമ്മിക്കുന്നത് വളരേ എളുപ്പമുള്ള കാര്യമാണ്.  LM317 (1.5 amps), LM338 (5amps), LM396 (10 amps) എന്നിവയാണ് ഈ ഐസികളിൽ ഏറ്റവും പ്രചാരമുള്ളത്.  ഇവയെല്ലാം വേരിയബിൾ വോൾട്ടേജ് റെഗുലേറ്റർ ഐസികളാണ്, കൂടാതെ 1.25 മുതൽ 32 വി...

പകുതി തലയുള്ള മനുഷ്യൻ{കാർലോസ് റോഡ്രിഗസ്}

കാർലോസ് റോഡ്രിഗസ്: ഇയാൾ തികച്ചും സാധാരണക്കാരനായിരുന്നു. കൗമാരപ്രായത്തിൽ കാർലോസ് ഒരു മോശം കൂട്ടുകെട്ടിൽ പെടുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവാനും തുടങ്ങി. 14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം സംഭവിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അവസ്ഥയിൽ ആയിരുന്ന കാർലോസ് ഒരു കാർ മോഷ്ടിച്ച് അപകടത്തിൽപ്പെട്ടു. കൂട്ടിയിടിക്കിടെ, വാഹനത്തിന്റെ വിൻഡ്ഷീൽഡ് പറന്ന് തലയിൽ തട്ടി. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, പക്ഷേ തലയോടിന്റെയും തലച്ചോറിന്റെയും ഒരു പ്രധാന ഭാഗം നീക്കം ചെയ്യേണ്ടിവന്നു ഇപ്പോൾ അദ്ദേഹത്തിന് 31 വയ്സുണ്ട്. ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്നു തലച്ചോറിന് ഏൽക്കുന്ന പരിക്കുകൾ എല്ലായ്പ്പോഴും മാരകം ആവണമെന്നില്ല. തല ഇല്ലാതെ ഒന്നര വര്ഷം ജീവിച്ച ഒരു കോഴിയുടെ വാർത്ത പലരും കണ്ടിരിക്കും. ഇവിടെ തലച്ചോറിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട കാർലോസിന്‌ ഒരു മാറ്റവും സംഭവിച്ചില്ല. എല്ലാ ഓർമ്മകളും മാനസിക കഴിവുകളും അദ്ദേഹം നിലനിർത്തി. താങ്ക്സ് ടു ന്യൂറോ-പ്ലാസ്റ്റിറ്റിസിറ്റി. തലച്ചോറിന്റെ മറ്റു ഭാഗങ്ങൾക്ക് പുതിയ പ്രവർത്തനങ്ങൾ നൽകാൻ തലച്ചോറിന് കഴിയും. നഷ്ടപ്...

ഇൻവെക്ടർ ബാക്കപ്പ് ടൈം (BACKUP) എങ്ങനെ കണ്ടുപിടിക്കാം😲

ഇനവെക്ടർ മേടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ മുന്നിലേക്ക് വരുന്ന ഒരു ചോദ്യം ആണ് . ഈ ഇൻവെക്ടറിനു എത്രനേരം ബാറ്ററി BACKUP ഉണ്ട്?  എപ്പോളും ഒന്നോർക്കുക നമ്മൾ എത്ര ലോഡ് (Load, കറണ്ട് പോകുന്ന സമയത്ത്‌ എത്ര ബൾബ് ,ഫാൻ വർക്ക് ചെയ്യുന്നു) ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ബാറ്ററി യുടെ ബാക്കപ്പിൽ change വരുന്നത്. ഇനിപ്പറയുന്ന സമവാക്യം ഉപയോഗിച്ച് ബാക്കപ്പ് സമയം കണക്കാക്കുന്നു:  ബാക്കപ്പ് സമയം = ബാറ്ററി AH x 12V x N x ബാറ്ററിയുടെ കാര്യക്ഷമത / വാട്ടുകളിൽ ലോഡ് ചെയ്യുക  ഇവിടെ,  ബാറ്ററി AH = ആമ്പിയർ മണിക്കൂർ ബാറ്ററിയുടെ ശേഷി  N = ആവശ്യമായ 12 V ബാറ്ററികളുടെ എണ്ണം  ബാറ്ററിയുടെ കാര്യക്ഷമത = .8 (സാധാരണയായി ഇത് 0.8 ആണ്, ഇത് പരമാവധി ആണ്.  ഹോം സ്റ്റാൻഡേർഡിന്റെ പവർ ഫാക്ടർ) ബാക്കപ്പ് സമയ കണക്കുകൂട്ടലിൽ ഇൻവെർട്ടർ ശേഷി (VA)ഉപയോഗിക്കുന്നില്ല.  എനിക്ക് 60A ബാറ്ററിയുണ്ടെന്ന് കരുതുക.  എന്റെ ലോഡ് 150W ആണ്.  എനിക്ക് ഒരൊറ്റ 12 V ബാറ്ററിയുണ്ട്.  സാധാരണയായി ഹോം സ്റ്റാൻഡേർഡിൽ, ഒറ്റ 12 വി ബാറ്ററി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.  ബാക്കപ്പ് സമയം = (60 x 12 x 1 x 0....

വീടിനു അനുയോജ്യമായ ഇൻവെക്ടർ Rating എങ്ങനെ കണ്ടെത്താം...

  നിങ്ങൾ ഒരു പുതിയ ഇൻ‌വെർട്ടർ വാങ്ങാനോ പഴയത് അപ്‌ഗ്രേഡുചെയ്യാനോ പദ്ധതിയിടുകയാണോ?   എന്തായാലും, നിങ്ങളുടെ വീടിന്റെ ശരിയായ ഇൻ‌വെർട്ടർ എന്താണെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.  നിങ്ങളുടെ വീട്ടിലെ ആവശ്യകത നിങ്ങളുടെ അയൽവാസിയുടെ വീട്ടിൽ നിന്ന് വ്യത്യസ്തമായിരിക്കും.  അതിനാൽ നിങ്ങളുടെ വീട്ടിൽ  അയൽവാസിയുടെ ഇൻവെർട്ടർ (പവർ കണക്കിലെടുത്ത്) അന്ധമായി ഇൻസ്റ്റാൾ ചെയ്യരുത്.   നിങ്ങളുടെ വീടിനായി ഒരു ഇൻ‌വെർട്ടർ വാങ്ങുന്നതിന് മുമ്പ് ഈ അടിസ്ഥാനകാര്യങ്ങൾ ഒന്നു ശ്രദ്ധിക്കുക.. ഇൻ‌വെർട്ടർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം നിങ്ങളുടെ “പവർ ആവശ്യകത” ആണ്.  ലളിതമായി പറഞ്ഞാൽ- വൈദ്യുതി തകരാറുള്ള സമയത്ത് നിങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വൈദ്യുത ഉപകരണങ്ങളും (ഫാൻ, ട്യൂബ് ലൈറ്റുകൾ, ടെലിവിഷൻ, സി‌എഫ്‌എൽ മുതലായവ). എടുക്കുന്ന ആകെ വാട്ട്‌സ് (WATTS)  വൈദ്യുതി തകരാറുള്ള സമയത്ത് 3 ഫാനുകൾ, 3 ട്യൂബ് ലൈറ്റുകൾ, 1 സി‌എഫ്‌എൽ, 1 ടെലിവിഷൻ എന്നിവ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കരുതുക.  ഈ ഇനങ്ങൾ ഉപയോഗിക്കുന്ന പവർ ചുവടെ: ...

കാർ ബാറ്ററികൾ ഇൻവെക്ടറിൽ ഉപയോഗിക്കുന്നത് നല്ലത് ആണോ....🤙

  വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി പൊതുവെ ഓട്ടോ ബാറ്ററി (Auto Battery) എന്നാണ് അറിയപെടുന്നത്. ഓട്ടോ ബാറ്ററിസ് പൊതുവെ design ചെയ്തിരിക്കുന്നത്  കൂടുതൽ അളവിൽ കറണ്ട് കുറഞ്ഞ  നേരത്തേക്ക് കൊടുക്കുവാൻ വേണ്ടി ആണ് ( എഞ്ചിൻ സ്റ്റാർട്ട് ആക്കാൻ സ്റാർട്ടർ മോട്ടോർ ആണ് ഇത്രയ്ക് കറണ്ട്  എടുക്കുന്നത്) പ്രവർത്തിച്ചു കഴിഞ്ഞാൽ വാഹനത്തിലെ ആൾട്ടർനേറ്റർ വാഹനത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുള്ള  ഊർജം നൽകികൊണ്ട് ഇരിക്കും ,ബാറ്ററി അതിന്റെ മുഴുവൻ ശേഷിയിലേക്ക് വേഗത്തിൽ ചാർജ് ചെയ്യുകയും ചെയ്യും ഇൻ‌വെർട്ടർ ബാറ്ററികൾ‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ കൂടുതൽ‌ സമയത്തേക്ക്‌ ഒരു ചെറിയ കറൻറ് സ്ഥിരമായി നൽകാനാണ്. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും AC പവറിൽ പ്രവർത്തിക്കുന്നതിനാൽ എല്ലാ ബാക്കപ്പ് പവർ സൊല്യൂഷനുകളും (ഇൻവെർട്ടറുകളും യുപിഎസും) ഡിസി (DC) കറന്റിനെ എസി (AC) കറന്റാക്കി പരിവർത്തനം ചെയ്യുന്നു.  ഓട്ടോ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ യുപിഎസ്, ഇൻവെർട്ടർ ബാറ്ററികൾ ഡീപ് സൈക്കിൾ(DEEPCYCLE) ബാറ്ററികൾ എന്നും അറിയപ്പെടുന്നു. ഇൻവെക്ടറിൽ ഓട്ടോ ബാറ്ററികൾ കണക്ട് ചെയ്യാൻ സാധിക്കും.. യാതൊരു കുഴപ്പവും ഇല്ലാതെ അവ ...

ഫിലമെന്റ് ബൾബുകൾ ഇപ്പോൾ കാണാൻ ഇല്ല 😯കാരണം ഇതാണ്..

 ഫിലമെന്റ് ബൾബുകളിൽ ഉപയോഗിക്കുന്ന ഊർജത്തിന്റെ വെറും 5% മാത്രമാണ് ദൃശ്യ പ്രകാശമായി മാറുന്നത്. ബാക്കി 95% ചൂടായി നഷ്ടപ്പെടുന്നു കൂടാതെ പഴകുംതോറും കരി പിടിക്കുകയും, പ്രകാശം കുറഞ്ഞു വരികയും ചെയ്യുന്നു. 150 വർഷങ്ങൾക്കു മുന്നേ തോമസ് ആൽവാ എഡിസൺ കാർബൺ ഉപയോഗിച്ചുള്ള ഇലക്ടിക്ക് ലാംബിന് പേറ്റന്റ് എടുത്തു. അതിനു ശേഷം പലരും പരിഷ്‍കരിച്ചാണ് നമ്മൾ ഈ അടുത്തകാലം വരെ ഉപയോഗിച്ചിരുന്ന ഫിലമെന്റ് ബൾബുകൾ രൂപം കൊണ്ടത്.എത്ര തന്നെ പുതിയ ടെക്നൊളജികൾ ഉപയോഗിച്ചാലും ഫിലമെന്റ് ബൾബുകളുടെ പ്രധാന പ്രശനം അവയുടെ കാര്യക്ഷമത ഇലയായ്മതന്നെ ആയിരുന്നു. കൂടാതെ അതിനു ആയുസ്സും കുറവായിരുന്നു. ഒരു അനക്കം തട്ടിയാൽ എപ്പോൾ വേണമെങ്കിലും ഫിലമെന്റ് പൊട്ടിപ്പോവാം. ഇന്ന് ഫിലമെന്റ് ലാമ്പുകളുടെ സ്ഥാനം ഊർജം പാഴാക്കാത്ത LED ലൈറ്റുകൾ ഏറ്റെടുത്തു. കുറച്ചു ഊർജം, കൂടുതൽ പ്രകാശം. ഫിലമെന്റ് ലാമ്പുകൾ ഉപയോഗിച്ചതുവഴി എത്രമാത്രം ഊർജമാണ് നാം പാഴാക്കിയത് ! പല ന്യൂനതകൾ ഫിലമെന്റ് ബള്ബുകള്ക്കു ഉണ്ടായിരുന്നു എങ്കിലും 150 വർഷം മുൻപ് മുതൽ ഈ അടുത്തകാലം വരെ മാനവരാശിക്ക് പ്രകാശം പകരാനായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കുട്ടികളോട് ഫിലമെന്റ് ലാമ്പിന്റെ ...

എന്താണ് ഹോം തിയറ്റർ? നമ്മൾ ഹോം തിയറ്റർ തന്നെ ആണോ വാങ്ങുന്നത്

 നമ്മൾ സാധാരണ കാണുന്നതെല്ലാം ഹോം തിയറ്റർ സിസ്റ്റo അല്ല ആദ്യം എന്താണ് ഹോം തീയറ്റർ അത് എങ്ങനെ വർക് ചെയുന്നു എന്ന് നോക്കാം. ഒരു മൂവി തീയറ്ററിന്റെ സെറ്റപ്പ് നമ്മുടെ വീട്ടിൽ സെറ്റ് ചെയുന്നതിനെയാണ് ഹോം തീയറ്റർ എന്ന് പറയുന്നത്. ഹോം തീയറ്ററിന്റെ പർപസ് സിനിമ കാണാൻ വേണ്ടി മാത്രമാണ്,  നോട്ട് ഹിയറിങ് മ്യൂസിക്.. പാട്ട് കേൾക്കാൻ വേണ്ടി ഒരിക്കലും നിങ്ങൾ ഹോം തിയറ്റർ സിസ്റ്റം ചൂസ് ചെയ്യരുത്. അതിനുവേണ്ടി 5.1,4.1,2.1 കൂടാതെ ഒരുപാട് സ്റ്റീരിയോ സിസ്റ്റംസ് മാർക്കറ്റിൽ അവയിലബിളാണ്. ഇതിൽ 5.1 നോർമലി ഹോം തീയറ്റർ സിസ്റ്റത്തിന്റെ സ്പീക്കർ കോണ്ഫിഗറേഷനാണ്. പക്ഷെ ഇന്ന് മാർക്കറ്റിൽ  ഹോം തിയറ്റർ സിസ്റ്റത്തിന്റെ പാർപസില്ലാത്ത 5.1 സ്പീക്കർ സിസ്റ്റംസ് അവൈലബിളാണ്. അതായത് നിങ്ങൾ കാണുന്ന എല്ലാം ഹോം തിയറ്റർ സിസ്റ്റംസ് അല്ല. ഇനി നമ്മുക്ക് നോക്കാം.... ഒരു ഹോം തീയറ്റർ സിസ്റ്റത്തിന് മെയിനായിട്ടും ഒരു നല്ല ആംപ്ലിഫയർ ഉണ്ടാവണം, അതിന്റെ ധര്മം വരുന്ന സൗണ്ടിനെ ആ സൗണ്ട് പോകേണ്ട  ചനലുകളിലേക്ക് കൊടുക്കുക എന്നതാണ്.  5.1 ഹോം തിയറ്റർ സിസ്റ്റത്തിലെ സെന്റർ ചാനൽ സ്പീക്കറിൽ നിന്നും  മെയിനായും ഡൈലോഗ്‌സ് മാത്രമേ വരു, ...

ഇൻവേർട്ടർ ഒരിക്കലും ഈ രീതിയിൽ അല്ല നിങ്ങളുടെ വീട്ടിൽ കണക്ട് ചെയ്തിരിക്കുന്നത്

സാധാരണയായി വീടുകളിൽ ഒരു ഡിസ്ട്രിബ്യൂഷൻ ബോർഡ് (DB) ആണ് ഉണ്ടാകാറ്, അത് ചിലപ്പോൾ സിംഗിൾ ഫേസ് അല്ലെങ്കിൽ ത്രീ ഫേസ് ആണ് ഉണ്ടാകുക. അതിൽ ഏതെങ്കിലും കുറച്ച് MCB കൾ മാത്രം ഇൻവർട്ടർ സർക്യൂട്ടുകൾക്കായി മാറ്റിവെക്കുന്നു. പൊതുവെ ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള ഒരു വലിയ റേറ്റിങ്ങ് ഉള്ള MCB യിൽ നിന്നും ഇൻവർട്ടറിലേക്കുള്ള സപ്ലൈ എടുക്കുകയും ഇൻവർട്ടറിന്റെ ഔട്ട്പുട്ട് ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള ഇൻവർട്ടർ സർക്യൂട്ടിലെ MCB കൾക്ക് ലൂപ്പ് ചെയ്ത് കണക്ഷൻ നൽകുകയും ചെയ്യുന്നു. കോമണ് ആയി ഇങ്ങനെ ഇൻവേർട്ടർ വയറിങ് ചെയ്യുന്നത്  ആണ് കണ്ടു വരുന്നത്  ഇങ്ങനെ ചെയ്യുന്നത് വഴി യഥാർത്ഥത്തിൽ ഇൻവർട്ടർ സർക്യൂട്ടുകൾക്കുള്ള എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.  ഏതെങ്കിലും കാരണവശാൽ ഇൻവർട്ടർ സർക്യൂട്ടുകളിൽ നിന്ന് ആർക്കെങ്കിലും ഷോക്ക് ഏൽക്കുകയാണെങ്കിൽ ഡിസ്ട്രിബ്യൂഷൻ ബോർഡിലുള്ള RCCB ഓഫ് ആകുകയും KSEB സപ്ലൈ കട്ട് ആകുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം ഉള്ള ഇൻവർട്ടർ ഉടൻ തന്നെ ഓൺ ആവുകയും ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച് തുടങ്ങുകയും ചെയ്യുന്നു. ഈ ലൈനിൽ RCCB കണക്റ്റ് ചെയ്തിട്ടില്ലാത്തതിനാൽ വലിയ അപകടം തുടർന്ന് സംഭവിക്ക...

TESTER എങ്ങനെ പ്രവർത്തിക്കുന്നു🤔

അടിസ്ഥാനപരമായി ഉയർന്ന പ്രതിരോധശേഷിയുള്ള ശ്രേണിയിലെ ഒരു ലൈറ്റ് ബൾബാണ് ടെസ്റ്ററുകളിൽ ഉപയോഗിക്കുന്നത്.   നിങ്ങൾ ഒരു ടെസ്റ്റർ സോക്കറ്റിന്റെ 'ലൈവ്' ടെർമിനലിലേക്ക് കുത്തുക്ക, ടെസ്റ്ററിന്റെ മെറ്റൽ ഹെഡിൽ വിരൽ സ്പർശിക്കുക. 'ലൈവ്' ടെർമിനലിൽ നിന്ന് ടെസ്റ്റർ വഴി നിങ്ങളുടെ ശരീരതിലൂടെ നിലത്തേക്ക് ഒരു ഇലക്ട്രിക്കൽ സർക്യൂട്ട് പൂർത്തിയാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.  അതിനാൽ സോക്കറ്റിൽ നിന്ന് നിലത്തേക്ക് വൈദ്യുതി പ്രവഹിക്കുന്നതിനാൽ ടെസ്റ്ററിന്റെ ബൾബ് തിളങ്ങുന്നു.  നിങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നത് ടെസ്റ്ററിനുള്ളിലെ ഉയർന്ന സീരീസ് പ്രതിരോധമാണ്.  ഈ പ്രതിരോധം നിങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്ന വൈദ്യുതിയെ സുരക്ഷിതമായ മിനിമം തലങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നു, ഇത് ഒരു വൈദ്യുത ഷോക്ക് ആയി കണക്കാക്കാൻ പര്യാപ്തമല്ല. ടെസ്റ്റർ സാധാരണയായി 240 v വരെ ലൈവ് ലൈൻ പരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതിനാൽ ഈ ശ്രേണി വരെ നിലവിലുള്ളത് പരിശോധിക്കുന്നതിന് ഇത് സുരക്ഷിതമാണ്.  വോൾട്ടേജ്, കറന്റ് മുതലായവ അളക്കാനോ പരിശോധിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ .. നിങ്ങളുടെ ആവശ്യമനുസരിച്ച് മൾട്ടി ...

എന്താണ് BLDC Fan 🙄

ഇത്തരം ഫാനുകളിൽ ഒരു  BLDC (Brush less Direct CurrentMotor) ആണ്‌ ഉപയോഗിക്കുന്നത് ,മോട്ടോറിലേക് വൈദ്യുതി വിതരണം കൈമാറുന്നതിനായി റോട്ടറും സ്റ്റേറ്ററും തമ്മിൽ ബ്രഷ് ഉപയോഗമില്ല, അതിനാൽ ഇതിനെ ബ്രഷ്‌ലെസ് dc മോട്ടോർ എന്ന് വിളിക്കുന്നു. ഇൻഡക്ഷൻ ഫാനുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഒരു തരം സീലിംഗ് ഫാനാണ് Bldc സീലിംഗ് ഫാൻ. ഇതിനെ എനർജി സേവിംഗ് ഫാൻ അല്ലെങ്കിൽ ബ്രഷ്ലെസ് ഡിസി ഫാൻ എന്നും വിളിക്കുന്നു. Bldc യുടെ പൂർണ്ണരൂപം ബ്രഷ്‌ലെസ്സ് ഡയറക്ട് കറന്റ് എന്നാണ് സാധാരണ സീലിംഗ് ഫാനിലെ ഇൻഡക്ഷൻ മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ bldc സീലിംഗ് ഫാൻ ഉപയോഗിക്കുന്നതിലൂടെ നമുക്ക് സീലിംഗ് ഫാനിൽ 50% വരേ വൈദ്യുതി ലാഭിക്കാൻ കഴിയും.പരമ്പരാഗത ഇൻഡക്ഷൻ ഫാനുകളിൽ നിന്നും വ്യത്യസ്‌ഥമായി BLDC ഫാൻ, input AC വോൾറ്റേജിനെ SMPS ഉപയോഗിച്ച് dc വൈദ്യുതി ആക്കി മാറ്റുന്നു.വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവും. മികച്ച കാര്യക്ഷമതയും ഇതിന്റെ പ്രത്യേകതകളാണ്. Ac സപ്ലെയിൽ വരുന്ന വ്യതിയാനങ്ങൾ ഫാനിന്റെ പ്രവർത്തനത്തിനെ ബാധിക്കുന്നില്ല. അതായത് വോൽറ്റേജ് കുറയുന്നതിന് അനുസരിച്ച് സ്പീഡ് കുറയുകയില്ല. നമ്മൾ തിരഞ്ഞെടുക്കുന്ന...

ROOTING.. ( എന്താണ് ഫോൺ ROOTING...)

 ഒരു Android Phone നെ ചലിപ്പിക്കുന്നത് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) (Android-From Google) ആണ്. എന്നാൽ ആ ചലനത്തിൽ, നമ്മൾ എന്തൊക്കെ കാണണം, കാണുന്നത്- എങ്ങനെ കാണണം എന്നൊക്കെ തീരുമാനിക്കുന്നത് ഓരോ Phone നിർമാതാക്കൾ ആണ്, Android എന്ന Core Open Source Software നെ base ചെയ്തു നിർമിക്കുന്ന UI നെ depend ചെയ്തു ഇരിക്കും. For eg: One UI(samsung),  MIUI(Redmi).Oxygen OS(Oneplus), അതുകൊണ്ടാണ് Same Android Version നും,Specification ഉം ഉണ്ടെങ്കിൽ പോലും, features എല്ലാം Companies അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഒരു Customisation ഉം ഇല്ലാണ്ട് Android ഇറക്കിയ Direct Preview അതെ പടി ഉണ്ടെന്നു അവകാശപ്പെടുന്നവയ്ക്കാണ് 'Stock Android' എന്ന് parayunnath ഒരു company അവരുടെ UI ഒരു ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിന്റെ ബൂട്ലോഡർ(Bootloader )(Computer ലെ BIOS എന്ന് കരുതുക ) Lock ചെയ്തു വെക്കും. ആ Lock നെ അഴിക്കാൻ ഒള്ള അവകാശം എല്ലാവർക്കും ഒണ്ട്, അത് Devoloper Options ഇൽ ചെന്നാൽ കാണാം.Rooting അഥവാ android നെ ചലിപ്പിക്കുന്ന അതിന്റെ ഹൃദയമായ 'Root Folders' ലോട്ട് ഒള്ള Access നേടിയെടുക്കൽ അ...

Electric Shock അറിയേണ്ടത് എല്ലാം..

ഒരാൾക്ക് വലിയൊരു വൈദ്യുതാഘാതം ഏറ്റാൽ അയാൾ മുറിയിലെ മറ്റെവിടേക്കെങ്കിലും തെറിച്ചു പോകാം. പക്ഷെ അത് ഷോക്ക് അടിക്കുന്നതിന്റെ ശക്തിയിൽ അല്ല. മറിച്ചു.. അയാളുടെ പേശികളുടെ പെട്ടന്നുള്ള സങ്കോചത്തിന്റെ ശക്തിയിൽ ആണ് ഇങ്ങനെ സംഭവിക്കുന്നത് അടിസ്ഥാനപരമായി, നമ്മളെ എടുത്തു എറിയാൻ തക്ക ശക്തമാണ് നമ്മുടെ പേശികൾ (പെവർ) ഇതുതന്നെയാണ് ഷോക്കടിച്ചു കഴിഞ്ഞാൽ ഒരാളെ കറന്റ് കമ്പിയിൽനിന്നു വേർപെടുത്തുവാൻ പ്രയാസം അനുഭവിക്കുന്നത്. പലരും വിചാരിച്ചിരിക്കുക കറന്റ് കമ്പി അയാളെ ചുറ്റുന്നതാണ് എന്ന്. എന്നാൽ അങ്ങനെ അല്ല. flexor ( മടങ്ങാൻ സഹായിക്കുന്ന) മാംസപേശികൾ പൊടുന്നനെ പ്രവർത്തിക്കുകയും , ഷോക്ക് ഏൽക്കുന്ന ആൾ കമ്പിയിൽ സ്വബോധം ഇല്ലാതെ മുറുകെ പിടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇലക്ട്രീഷ്യന്മാരും മറ്റും കറന്റുണ്ടോ എന്ന് കമ്പിയിലോമറ്റോ തൊട്ടു നോക്കേണ്ട ആവശ്യം വരികയാണെങ്കിൽ കൈപ്പത്തി തിരിച്ചു വച്ച് കൈനഖത്തിന്റെ ഭാഗം വച്ച് തൊട്ടുനോക്കുന്നതു. കാരണം കൈയുടെ മസിൽ ചുരുങ്ങിയാലും കമ്പിയിൽ പിടുത്തം മുറുകില്ലല്ലോ.. ☝️Don't try this at home👆

ഇലക്ട്രിസിറ്റി ബില്ല്‌ അറിയേണ്ടത് എല്ലാം..

  നമുക്ക് നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും. നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ. 1.Customer care number - വിളിക്കാം 2. Section number - കണക്ഷൻ ഉള്ള സെക്ഷൻ 3. Section office and Phone number 4. Bar code 5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും. 6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്. 7. Name - കൺസ്യൂമറുടെ പേര് 8. Pole  - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ. 9. Trans ...

വർണങ്ങൾ വാരി വിതറുന്ന LED ബൾബുകൾ( പിക്സൽ Led)

 പിക്സൽ LED ഇന്ന് ദീപാലങ്കാര രംഗത്ത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്താണ്പിക്സൽ LED ? മറ്റു LED യിൽ നിന്നും എന്താണ്ഇതിനു വെത്യാസം? സാധാരണ LED ഒരു ആനോടും ഒരു കാത്തോടും ആണുള്ളത്.അത് പ്രകാശിക്കുമ്പോൾ ഒരു നിറം മാത്രമേനമുക്ക് കിട്ടു.അതിന്റെ  വയറിങ് വളരെ എളുപ്പവുംആണ്. എന്നാൽ ഒരു പിക്സൽ LED  യുടെ  ഉള്ളിൽ റെഡ്,ഗ്രീൻ.ബ്ലൂ കളറിൽ ഉള്ള 3 LED  യും ഈ LED കളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള ഒരു പ്രോഗ്രാമിങ് ചിപ്പും ഉണ്ട്.ഇതിന്റെ കൺട്രോൾ സിഗ്നൽ ഡിജിറ്റൽഫോർമാറ്റിൽ ഉള്ളതാണ് (1 and 0). അത് സാധാരണ ഒരു മൈക്രോകൺട്രോൾ വഴിയാണ് നൽകുന്നത്.ഈ 3 LED കളെയും വ്യത്യസ്ത തീവ്രതയിൽ പ്രകാശിപ്പിച്ചാണ് നമുക്ക് ആവശ്യമായ കളർ ഓരോ പിക്സിലിനും നൽകുന്നത്.സാധാരണ ഇത്തരം 50 LED കൽ പാരലൽ ആയി കണക്ട് ചെയ്ത സെറ്റ് ആയി ആണ്  ഇത് മാർകെറ്റിൽ കിട്ടുന്നത്.രണ്ടു പിസ്എൽ LED തമ്മിലുള്ള അകലം 1/2 ഇഞ്ച് ആണ്. വ്യത്യസ്ത അളവിൽ ഇവ ലഭ്യമാണ്. 3  വയർ ആണ് നമുക്ക് കണക്ഷൻ ആയിട്ടു പുറത്തുള്ളത്.അവ GROUND,+5VOLT,DATA എന്നിവ ആണ്. ഒരുപിക്സിൽ LED ക്കു 60 മിലി  എന്നകണക്കിനു പവർ നൽകണം.ഇതിനു വേണ്ടിയുള്ള ഫിക്സഡ് പ്രോഗാം കൺട്...